മിസിസിപ്പി സെനറ്റ് റിലീജിയസ് ഫ്രീഡം ബിൽ പാസാക്കി

സ്വന്തം ലേഖകൻ

മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്നു ബോധ്യപ്പെട്ടാൽ ഏതൊരു ജീവനക്കാരനെയും പിരിച്ചുവിടുന്നതിനും പിരിച്ചു വിട്ടതിന്റെ പേരിൽ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ടു മിസിസിപ്പി സെനറ്റിൽ അവതരിപ്പിച്ച റിലീജിയസ് ഫ്രീഡം ബിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.
മാർച്ച് 30 ന് വൈകിട്ട് സെനറ്റിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്കു ശേഷം 37 അംഗങ്ങളുടെ പിൻതുണ ബില്ലിനെ അനുകൂലമായി ലഭിച്ചപ്പോൾ 17 പേർ എതിർത്തു വോട്ട് രേഖപ്പെടുത്തി. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിൽ വിശ്വാസികൾക്കു സ്വവർഗ വിവാഹത്തിൽ ഏർപ്പെടുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിനുള്ള സ്വാതന്ത്രം ഈ നിയമം വാഗ്ദാനം ചെയ്യുന്നു.
ജനനസമയം ലിംഗ നിർണയം നടത്തിയവർ പിന്നീട് ലിംഗഭേദ ശസ്ത്രക്രിയയ്ക്കു വിധേയരായാൽ അവരെയും ജോലിയിൽ നിന്നും ഒഴിവാക്കാനുള്ള അനുമതിയും ഈ നിയമം മൂലം ലഭിക്കും. സ്വവർഗ വിവാഹം നടത്തിക്കൊടുക്കുവാൻ വിസമ്മതിച്ചതിന്റെ പേരിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഈ നിയമം സംരക്ഷണം നൽകുന്നു. ഗവൺമെന്റ് പ്രതിനിധികൾക്കും അവരുടെ മതവിശ്വസാം സംരക്ഷിക്കുന്നതിനും മതവിശ്വാസത്തിനെതിരായ നടപടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതിനുള്ള അനുമതിയും ഈ നിയമം മൂലം ലഭിക്കും.
സുപ്രീം കോടതി സ്വവർഗ വിവാഹം രാജ്യത്തിന്റെ നിയമമായി അംഗീകരിച്ചതിനെ മറികടക്കുന്നതിനാണ് സംസ്ഥാനങ്ങൾ അവരവരുടേതായ നിയമ നിർമാണം നടത്തുന്നതിനു നടപടികൾ സ്വീകരിച്ചു തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top