പി.പി ചെറിയാൻ
ലോങ്ബീച്ച്: ഡിസംബർ നാലിനു കാലിഫോർണിയ ലോങ് ബീച്ച് ടെയൈറ്റ് സെന്ററിൽ നടന്ന മിസ് കാലിഫോർണിയ ടീൻ യുഎസ്എ മത്സരത്തിൽ ഇന്ത്യൻ അമേരിക്ക വിദ്യാർഥിനി ജാന പട്ടേൽ വിജയകിരീടം നേടി.
2016 ഫെബ്രുവരിയിൽ ജാനപട്ടേൽ മിസ് ഹണ്ടിങ്ടൺ ബീച്ച് ടീൻ യുഎസ്എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാസ് വേഗാസിൽ മിസ് ടീൻ യുഎസ്എ 2017 മത്സരത്തിൽ കാലിഫോർണിയയെ പ്രതിനിധീകരിച്ചു ജാന മത്സരത്തിൽ പങ്കെടുക്കും.
2016 ഫെബ്രുവരിയിൽ പട്ടേൽ മിസ് ഹണ്ടിങ്ടൺ ബീച്ച് ടീൻ യുഎസ്എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാസ് വേഗസിൽ മിസ് ടീൻ യുഎസ്എ 2017 മത്സരത്തിൽ കാലിഫോർണിയയൊ പ്രതിനിധീകരിച്ചു മത്സരത്തിൽ പങ്കെടുക്കും. പതിനാറു വയസുകാരിയായ ഹണ്ടിങ്ടൺ ബീച്ച് ഹൈസ്കൂൾ വിദ്യാർഥിയായ ജാന കഴിഞ്ഞ പന്ത്രണ്ടു വർഷമായി ബോളിവുഡ് ഡാൻസറാണ്.
ഇന്റർ നാഷണൽ ഡിബേറ്റുകളിൽ പങ്കെടുക്കുന്നതിനു വിവിധ രാജ്യങ്ങളിൽ ഈ ചെറു പ്രായത്തിൽ തന്നെ ഇവർ സഞ്ചരിച്ചിട്ടുണ്ട്. നാഷണൽ മത്സരത്തിൽ വിജയിക്കുന്നതിനുള്ള പരിശീലനം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞ ജാനു കിരീടം നേടാം എന്ന ആത്മവിശ്വാസത്തിലാണ്.