മിസ് ഇന്ത്യ അമേരിക്ക മാർച്ച് 25 ന് പ്രദർശനം ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

ചിക്കാഗോ: ഏഷ്യൻ അമേരിക്കൻ മീഡിയയുടെ നെറേറ്റീവ് അവാർഡിന് അർഹമായ ഡയറക്ടർ രവികപൂറിന്റെ ക്രോസ് കൾച്ചറൽ കോമഡി വിസ് ഇന്ത്യ അമേരിക്കാ മാർച്ച് 25 മുതൽ അമേരിക്കയിലെ മൂന്നു പ്രധാന സിറ്റികളായ ചിക്കാഗോ, സാൻഹോസെ, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ മാർച്ച് 25 മുതൽ പ്രദർശനം ആരംഭിക്കുന്നു.
ലോസ് ആഞ്ചൽസ് ഏഷ്യൻ പെസഫിക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സ്‌ക്രീൻ പ്ലേ, ബെസ്റ്റ് അവാർഡ് ലഭിച്ച ഈ ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് മീരാ സിംഹാനാണ്. ടെക്‌സസ് സ്വദേശിനിയായ റ്റിയാ സർക്കാർ, ഹന്നാ സിമോൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ബ്രെയിൻ സർജനാകുന്നതിനു ആഗ്രഹിച്ച ലിലി പ്രസാദ് കരിം എന്ന യുവാവിനെ വിവാഹം കഴിച്ചു.കുട്ടികളുമായി സന്തുഷ്ട ജീവിതം നയിക്കുന്നതിനിടയിൽ ഉണ്ടായ സംഭവങ്ങളെ കോർത്തിണക്കി നിർമിച്ച ഈ ചിത്രം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top