പി.പി ചെറിയാൻ
ന്യൂജേഴ്സി: മിസ് അമേരിക്ക 2017 സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിനു അർഹത ലഭിച്ച 52 പേരിൽ ബ്രൗൺ യൂണിവേഴ്സിറ്റി വിദ്യാർഥിയും ഇന്ത്യൻ അമേരിക്കൻ സുന്ദരിയുമായ ശ്രുതി നാഗരാജനും ഉൾപ്പെടുന്നു.
ശ്രുതി നാഗരാജൻ (24) മിസ് റോഡ് ഐലൻഡ് 2016 സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടു നിന്ന ഡുലുവരിക്കു ശേഷം ശ്രുതി നാഗരാജൻ സുന്ദരിപട്ടം നേടുമോ എന്നിറിയുന്നതിനു സെപ്റ്റംബർ 11 വരെ കാത്തിരിക്കണം.
ന്യൂജേഴ്സി അറ്റ്ലാൻഡിൽ സിറ്റി ബ്രോഡ് വാക്ക് ഹാളിൽ സെപ്റ്റംബർ 11 നു രാത്രി ഒൻപത് മണി മുതൽ ആരംഭിക്കുന്ന മിസ് അമേരിക്ക പേജന്ററി മത്സരം അമേരിക്കയിലെ എബിസി ചാനൽ ഉൾപ്പെടെ പ്രധാന ചാനലുകളിൽ തത്സമയം ലഭ്യമാകും.
സെപ്റ്റംബർ ആറു മുതൽ എട്ടു വരെയായിരുന്നു പ്രാഥമിക മത്സരങ്ങൾ. ബോളിവുഡ് ഫ്യൂഷൻ ഡാൻസിലും ടാലന്റ് റൗണ്ടിലും ശ്രുതിയുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു.