ലണ്ടന്‍: എല്‍ സാല്‍വദോറില്‍ വെച്ച് നടക്കുന്ന എഴുപത്തി രണ്ടാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തില്‍ ബ്രിട്ടീഷ് സുന്ദരിമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ച് ഡോക്ടറായ മലയാളി യുവതിയും. സന്ദര്‍ലാന്റിലെ ഡോ. അഞ്ജന വര്‍ഗീസാണ് മലയാളികള്‍ക്ക് അഭിമാനമായി മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടന്‍ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയത്.
പഠന മികവിന് പല പുരസ്‌കാരങ്ങളും അഞ്ജനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴുകാരിയായ അഞ്ജനയെന്ന ന്യൂറോസര്‍ജന്‍ ഇതിനോടകം തന്നെ ചിത്ര രചനയിലും ഫോട്ടോഗ്രഫിയിലും തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഫൈനല്‍ റൗണ്ട് വരെ സ്വന്തം നിശ്ചയദാര്‍ഢ്യത്തോടെ എത്തിയ അഞ്ജനയ്ക്ക് ഇനി മുന്നേറാന്‍ പൊതു സമൂഹത്തിന്റെ പിന്തുണ കൂടി വേണം. ഫൈനല്‍ റൗണ്ടിലേയ്ക്ക് ലഭിക്കുന്ന പൊതുജന വോട്ടുകള്‍ കൂടി പരിഗണിച്ചാണ് അന്തിമ വിജയിയെ മത്സരത്തില്‍ പങ്കെടുന്നവരില്‍ നിന്നും കണ്ടെത്തുന്നത്.
ചാലക്കുടി സ്വദേശികളായ വര്‍ഗീസിന്റെയും ഷീബയുടെയും മകളാണ് അഞ്ജന. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ താമസിച്ചു വരികയാണ്. യുകെ മലയാളികള്‍ക്ക് ലോക മത്സര വേദിയില്‍ നിന്നും തിളക്കമേറിയ ഒരു നേട്ടം പറന്നെത്തുമോ എന്ന ആകാംഷയിലാണ് ഇപ്പോള്‍ യുകെ മലയാളികള്‍. ‘മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടന്‍’ സൗന്ദര്യ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 34 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത്.