കാണാതായിട്ട് 18 വര്‍ഷം; ഒടുവില്‍ സഹോദരിയും കുടുംബവും താമസിക്കുന്ന വീട്ടിലെ ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം

കാണാതായി 18 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫ്രീസറില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാസ്മിന ഡൊമനിക് എന്ന യുവതിയാണ് 2000ല്‍ സാഗ്രബിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് 23 വയസുള്ളപ്പോള്‍ കാണാതായത്. ക്രൊയേഷ്യയിലെ മാല സബോട്ടിക്കയിലാണ് സംഭവം. ജാസ്മിന കാണാതായി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. കപ്പലില്‍ ജോലിക്ക് പോകുകയാണെന്നും അവിടെനിന്ന് പാരീസിലേക്ക് താമസം മാറുമെന്നും ജാസ്മിന പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. കാണാതായി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് ജാസ്മിനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം ജാസ്മിനയുടെ സഹോദരിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ 45കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Top