ദുബൈ: രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന മൂന്നു കോടിയോളം പ്രവാസി ഇന്ത്യക്കാര്‍ക്ക് മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നില്‌ളെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. ‘കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ പ്രവര്‍ത്തനം’ എന്ന സര്‍ക്കാര്‍ നയത്തിന്റെ ന്യായം പറഞ്ഞാണ് പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയത്. എങ്കില്‍ ഇല്ലാതാക്കേണ്ട വകുപ്പുകള്‍ വേറെയുമുണ്ട്. മൃഗസംരക്ഷണത്തിന് മാത്രമായി വകുപ്പുണ്ട്. മൃഗങ്ങളുടെ സംരക്ഷണം ആവശ്യം തന്നെ. അതിനെ കുറച്ചുകാണുന്നില്ല. എന്നാല്‍ ആ പരിഗണനയെങ്കിലും പ്രവാസികള്‍ക്ക് നല്‍കണ്ടേ.
.
കേന്ദ്ര മന്ത്രാലയം നിര്‍ത്തലാക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളോടു പോലും ആലോചിച്ചില്ല. സംസ്ഥാനങ്ങളിലെ പ്രവാസി വകുപ്പുകളുടെ പ്രസക്തി കൂടി നഷ്ടപ്പെടുത്തുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ 40 ലക്ഷം പേര്‍ പ്രവാസികളാണ്. അതുകൊണ്ടു തന്നെയാണ് പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുരളീധരനെപ്പേലെയുള്ള ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടത്. കേരളത്തിന്റെ പൊതുവികാരമാണത്.
പ്രവാസികാര്യ മന്ത്രാലയത്തെ, കൂടുതല്‍ കാര്യക്ഷമമാക്കേണ്ട കാലഘട്ടത്തിലാണ് അതിനെ ഇല്ലാതാക്കിയത്. തലവേദന വന്നാല്‍ തലവെട്ടുന്നത് പോലെയാണിത്. എല്‍.എന്‍. സിങ്വി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം കേന്ദ്രത്തില്‍ പ്രവാസികാര്യ മന്ത്രാലയം തുടങ്ങിയതിന് പിന്നാലെ കേരളം ഉള്‍പ്പെടെ ആറിലേറെ സംസ്ഥാനങ്ങളിലും പ്രവാസികാര്യ വകുപ്പ് വരികയുണ്ടായി
ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്ന് സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒ.ഐ.സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ വികാരത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.