മോഡി സര്‍ക്കാര്‍ ഭരണ ഘടനയെ വെല്ലുവിളിക്കുന്നു കെ .സി.വേണുഗോപാല്‍

ബിജു കരുനാഗപ്പള്ളി

ദുബൈ: ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണെന്നും അതിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്ത് രാഷ്ട്രത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താനാണ് മോദി സർക്കാറിന്റെ ശ്രമമെന്നും മുൻ കേന്ദ്ര മന്ത്രിയും എം പിയുമായ കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഇൻകാസ് ദുബൈ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണം തുടങ്ങിയത് മുതൽ രാജ്യം ചരിത്രത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കാൻ കോൺഗ്രസ് എല്ലാവരേയും യോജിപ്പിച്ച് നിർത്തുമെന്നും പ്രവാസികാര്യ വകുപ്പ് ഒഴിവാക്കിയതിനെതിരെ അടുത്ത പാർലിമെന്റ് സമ്മേളനത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രവാസികൾക്ക് ഒന്നും ചെയ്യാത്ത സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കമ്മിറ്റി പ്രസിഡണ്ട് എൻ ആർ മായിൻ അധ്യക്ഷത വഹിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top