അയര്‍ലന്‍റിലെ കുട്ടികളുടെ സംസ്കൃതശ്ലോകത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി

ഡബ്ളിന്‍ :അയര്‍ലന്‍റിലെ കുട്ടികള്‍ തനിക്കു വേണ്ടി ആലപിച്ച സംസ്കൃത ശ്ലോകത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പര്യടനത്തിനായി യു എസിലേയ്ക്കു പോകുന്ന വഴിയില്‍ അയര്‍ലണ്ടും സന്ദര്‍ശിച്ചു. മോദി അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം അയര്‍ലന്‍റിലെത്തുന്ന പ്രധാനമന്ത്രി കൂടിയാണ്. ഡബ്ലിനിലെ പ്രസംഗത്തിലും അദ്ദേഹം പങ്കെടുത്തു. ഇതിനിടിയാണ്, ഇവിടുത്തെ കുട്ടികള്‍ ഭാരതീയരും വിദേശികളുമായ കുട്ടികള്‍ സംസ്കൃത ശ്ലോകം ചൊല്ലിയത്. modi -ireഇതില്‍ ഏറെ സന്തോഷവാനായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ യുവത്വം പുരോഗതിയുടെ വഴിയിലാണെന്നും ഡബ്ലിനിലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഇന്ത്യയോട് രാജ്യങ്ങള്‍ക്കുള്ള ശുഭാപ്തി വിശ്വാസത്തെ കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയുടെ അഭിവൃദ്ധിയ്ക്കു കാരണം യുവാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം കിട്ടിയ ശേഷം അയര്‍ലന്‍റിലെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം ആദ്യമായാണ്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍റില്‍ പ്രാസംഗികനാകുന്നത്. ഉജ്വല വരവേല്‍പാണ്, അദ്ദേഹത്തിനു അവിടെ ലഭിക്കുന്നത്.

Top