വാഷിംഗ്ടണ്‍: മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് രാവിലെ ഒന്‍പതിന് (വാഷിംഗ്ടണ്‍ സമയം) യുഎസ് സെനറ്റിന്റെയും പ്രതിനിധിസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ ചുമതലയേറ്റ 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
ഈ ചരിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) പ്രസിഡന്റും സൗത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്ററുമായ പര്‍വീണ്‍ ചോപ്രയ്ക്കും മലയാളിയും ഐഎപിസിയുടെയും ജയ്ഹിന്ദ് വാര്‍ത്തയുടെയും ചെയര്‍മാനുമായ ജിന്‍സ്‌മോന്‍ പി. സക്കറിയയ്ക്കും ക്ഷണം ലഭിച്ചു. മലയാളി സമൂഹത്തിനാകെ അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ജിന്‍സ്‌മോന്‍ പി. സക്കറിയയ്ക്കു ലഭിച്ച ക്ഷണം. ഇത്തരത്തിലുള്ള ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുമലയാളിക്കു ലഭിക്കുന്ന അപൂര്‍വ സംഭവങ്ങളിലൊന്നാണിത്. ഇന്ത്യോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു സംഘടന രൂപീകരിക്കുകയും അതുമുന്നോട്ടുകൊണ്ടുപോകുവാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന ജിന്‍സ്‌മോന്‍ പി. സക്കറിയയും പര്‍വീണ്‍ ചോപ്രയും ഇന്‍ഡോ അമേരിക്കന്‍ മാധ്യമ സമൂഹത്തിന്റെ പ്രതിനിധിയായാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പര്‍വീണ്‍ ചോപ്ര സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററാണ്. ഇന്ത്യയില്‍ നിരവധി ദേശീയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് ഇദ്ദേഹം അമേരിക്കയിലെത്തി മാധ്യമപ്രവര്‍ത്തനം തുടര്‍ന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ പ്രസിഡന്റായി ആ സംഘടനയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടര്‍കൂടിയായ ജിന്‍സ് മോന്‍ പി. സക്കറിയ മാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയ്ഹിന്ദ് ടിവിക്കു വേണ്ടി വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയും പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
ദൃശ്യമാധ്യമരംഗത്തിനൊപ്പം അച്ചടി മാധ്യമരംഗത്തും വിത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ പത്തുവര്‍ഷമായി അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അക്ഷരം മാസികയുടെ ചീഫ് എഡിറ്റും പ്രമുഖ ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഈറയുടെ പ്രസിഡന്റ് ആന്‍ഡ് സിഇഒയും അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്‌വാര്‍ത്തയുടെ ചെയര്‍മാനുമാണ്.