സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഭവനരഹിതരായ ആളുകൾക്കായി ഡബ്ലിൻ സിറ്റി കൗൺസിൽ നിർമിക്കുന്ന 131 മോഡുലാർ വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകുമെന്നു റിപ്പോർട്ടുകൾ. ഈ വീടുകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി കൗൺസിൽ വേഗത്തിൽ നൽകി.
റാപ്പിഡ് ബിൽഡേഴ്‌സിനു നേരത്തെ അധികൃതർ നൽകിയിരുന്ന ടെൻഡർ അനുമതി കൃത്യമായി നിർമാണം പൂർത്തിയാക്കാനാവാതെ വന്നതോടെ അധികൃതർ ഇവർക്കു നൽകിയ ടെൻഡർ അനുമതി പിൻവലിക്കുകയായിരുന്നു. ഫിൻഗ്ലാസ്, ഡാറൻഡേൽ, ചെറി, ഓർച്ചാർഡ്, ഡ്രിംനാൻഗ് എന്നിവിടങ്ങളിൽ നിർമാണത്തിനായി നൽകിയ അനുമതിയാണ് ഇപ്പോൾ സിറ്റി കൗൺസിൽ പിൻവലിച്ചിരിക്കുന്നത്.
ജൂണിൽ വീട് നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യം റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. എന്നാൽ, ഇത് കാര്യക്ഷമമായി നടപ്പാക്കാനാവാതെ വന്നതോടെയാണ് പദ്ധതിക്കു പുതിയ ടെൻഡർ നടപടിയെടുത്തത്. മോഡുലാർ സിറ്റി വീടുകൾ നിർമിക്കുന്നതിനായി അധികൃതർ ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും പലയിടത്തും മതിയായ അപേക്ഷകരെ ലഭിച്ചിരുന്നില്ല. ഇതു മൂലം പലപ്പോഴും മോഡുലാർ വീടുകൾ നിർമിക്കുന്നതിനു നൽകിയ ഡെഡ്‌ലൈൻ പാലിക്കുന്നതിനും അധികൃതർക്കു സാധിച്ചില്ല.
എന്നാൽ, നിലവിൽ ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ 131 വീടുകൾ മാത്രമാണ് ഇപ്പോൾ നിർമിച്ചു നൽകുന്നത്.