വാഷിങ്ടണ്‍ഡിസി: കഴിഞ്ഞ രണ്ടു മാസമായി അമേരിക്കന്‍ മാധ്യമരംഗത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു കളമൊരുക്കിയ അഹ്മ്മദ് മൊഹമ്മദും കുടുംബൈംഗങ്ങളോടൊപ്പം അമേരിക്കയില്‍ നിന്നു ഖത്തറിലേയ്ക്കു താമസം മാറുന്നു. ഒക്ടോബര്‍ 19 നു അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി 24 മണിക്കൂറിനകം പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവന വീണ്ടും പുതിയ വിവാദത്തിനു തിരികൊളുത്തുകയാണ്. സെപ്റ്റംബര്‍ 14 ന് ടെക്‌സസ് ഇര്‍വീന്‍ സിറ്റിലിയെ മെക്കാര്‍തര്‍ സ്‌കൂളിലേയ്ക്കു സ്വയം നിര്‍മിച്ച ഡിജിറ്റല്‍ ക്ലോക്ക് അധ്യാപകരെ കാണിക്കുവാനുള്ള ആവേശത്തില്‍ കൊണ്ടു വന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കു വഴിമരുന്നിട്ടത്.
ക്ലോക്കില്‍ നിന്നും ഉയര്‍ന്ന ബെല്‍ ബോംബെന്നു തെറ്റിധരിച്ചു അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്നു അഹമ്മദിനെ കയ്യാമം വച്ച് സ്റ്റേഷനിലേയ്ക്കു പൊലീസ് കൊണ്ടുപോകുകയും ചെയ്തതു പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റി.
കഴിഞ്ഞ മാസം ദോഹസന്ദര്‍ശിച്ച അഹമ്മദ് അവിടെയുള്ള ഖത്തര്‍ ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നു പഠിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അഹമ്മദിനും കുടുംബാംഗങ്ങള്‍ക്കും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ ദോഹ സിറ്റി ഇഷ്ടപ്പെടുന്നു, അവിടെയുള്ള സ്‌കൂളുകളെയും അധ്യാപകരെയും ഞാന്‍ ബഹുമാനത്തോടെയാണ് കാണുന്നത്. അമേരിക്കവിടുവാന്‍ അഹമ്മദിനെ പ്രേരിപ്പിച്ചത് ഇതെല്ലാമായിരുന്നു. മിഡില്‍ ഈസ്റ്റ് അമേരിക്കയില്‍ നിന്നും വ്യത്യസ്തമല്ല മുസ്ലിം സമുദായങ്ങളാല്‍ ചുറ്റപ്പെട്ടുള്ള ഒറു സന്തുഷ്ടകുടുംബം ജീവിതത്തിനു ഞങ്ങള്‍ക്കു കഴിയുമെന്നു അഹമ്മദിന്റെ സഹോദരി ഇയ്മാല്‍ പറഞ്ഞു. ഖത്തര്‍ ഒരു അറബ് രാജ്യമാണെന്നും മുസ്ലീമായ അഹമ്മദിനും കുടുംബാംഗങ്ങള്‍ക്കും ഖത്തര്‍ ടെക്‌സസിന്റെ പ്രതീതി ഉയര്‍ത്തുമെന്നും ഇയ്മാന്‍ കൂട്ടിച്ചേര്‍ത്തു.