രണ്ടുവയസുകാരിയെ ഓവനുള്ളിൽ പൂട്ടിയിട്ടു പൊള്ളിച്ചു; ക്രൂരതകാട്ടിയ അമ്മ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

ഗ്ലെൻ റോസ് (ടെക്‌സസ്): കുസൃതി കാട്ടിയ രണ്ടു വയസുകാരിയായ കുട്ടിയെ വീടിനുള്ളിലെ ഓവനുള്ളിൽ അടച്ചിട്ടു പൊള്ളിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുസൃതി കാട്ടിയ കുട്ടി അമ്മ പറഞ്ഞത് അനുസരിക്കാതെ വന്നതോടെയാണ് അമ്മ ക്രൂരത കാട്ടിയതെന്നാണ് പൊലീസ് ഭാഷ്യം. സംഭവവുമായി ബന്ധപ്പെട്ട് 35 കാരിയായ മാതാവ് ടാഷാ ഹാച്ചറെ കൗണ്ടി ഷെറീഫ്‌സ് ഡിപ്പാർട്ട്‌മെന്റ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓവനിലിട്ടു അടച്ച വിവരം മാതാവ് തന്നെയാണ് ബന്ധുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ചത്. ഇതറിഞ്ഞു വീട്ടിലെത്തിയവർ കുട്ടി ഓവനുള്ളിൽ കിടക്കുന്നതു കണ്ട് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു കുട്ടിയെ പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ടെക്‌സസ് ഹെൽത്ത് ഹാരിസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും തുടർന്ന് ഡാള്ളസ് പാർക്ക്‌ലാൻഡ് ബേൺ സെന്ററിലേയ്ക്കു മാറ്റി.
ഗ്ലെൻ റോസ് സ്‌റ്റോൺ വാട്ടർ ചർച്ച് ക്വാളിറ്റി ഇൻ ആൻഡ് സ്യൂട്ട്‌സിലെ ജീവനക്കാരിയായ ഹാച്ചറിനെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയ്ക്കു 300,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്റ്റഡ് കസ്റ്റഡിയിൽ കഴിയുന്ന കുട്ടിയെ കാണുന്നതിൽ നിന്നും ബന്ധുക്കളെ തല്ക്കാലം വിലക്കിയിട്ടുണ്ട്. ടെക്‌സസ് റോജേഴ്‌സ് ചെൽഡ് പ്രൊട്ടക്റ്റഡ് സർവീസ് സോമർ വെൽ പൊലീസ് എന്നിവർ സംയുക്തമായി സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top