ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സംബന്ധച്ച് ഏകീകൃത നയം കൊണ്ടുവന്നാല്‍ അയര്‍ലന്‍ഡിലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് ലൈന്‍ഡിംഗിന് യൂറോപ്യന്‍ യൂണിയനില്‍ ഏകീകൃത നയം കൊണ്ടുവരാനാണ് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയിടുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ മോര്‍ട്ട്‌ഗേജ്, ഡെപ്പോസിറ്റ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ മത്സരം നടക്കും. ഇത് അയര്‍ലന്‍ഡിലെ മോര്‍ട്ട്‌ഗേജ് കുറയുന്നതിനിടയാക്കുമെന്നാണ് വിലയിരുത്തല്‍.
അയര്‍ലന്‍ഡിലെ മോര്‍ട്ട്‌ഗേജു നിരക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന കൂടുതലാണ്. മാത്രമല്ല നിലവിലെ വ്യവസ്ഥയനുസരിച്ച് പുറത്തുള്ള ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനും സാധ്യമല്ല. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ബെന്‍ഡിംഗ് മാര്‍ക്കറ്റ് യൂറോപ്യന്‍ യൂണിയനില്‍ തുറക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. അടുത്ത സമ്മറില്‍ പദ്ധതി നടപ്പാക്കുമെന്നാണ് സൂചനകള്‍. സാ്മ്പത്തിക വിദഗ്ധര്‍ പദ്ധതിയെ സ്വാഗതം ചെയ്തു.