സ്വർഗ പ്രണയം: പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റിലായി

പി.പി ചെറിയാൻ

ഡങ്കൺ (ഒക്കലഹോമ): സ്വവർഗ വിവാഹത്തിനു അമേരിക്കയിൽ നിയമസാധുത നൽകിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുള്ള അനുമതിയില്ല എന്നാണ് ഒക്കലഹോമയിൽ പരസ്പരം വിവാഹിതരായ അമ്മയുടെയും മകളുടെയും അറസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.
പാട്രീഷാ സ്പാൻ (43), മിസ്റ്റിക് സ്പാൻ (25) എന്നിവരാണ് കൊമാച്ചി കൗണ്ടി കോർട്ടിലെ രേഖകൾ അനുസരിച്ചു വിവാഹിതരായത്. 2016 മാർച്ചിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ ഏഴിനാണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അധികൃതർ പുറത്തു വിട്ടത്.
മിസ്റ്റിക്ക് ജന്മം നൽകിയത് പട്രീഷയാണെന്നു ആശുപത്രി രേഖകൾ സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, മിസ്റ്റിയും സഹോദരനും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നവെന്നും, രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇരുവരും ഒത്തു ചേർന്നതെന്നും പട്രീഷ്യ പൊലീസിനു മൊഴി നൽകി. പരസ്പരം വിവാഹം കഴിച്ചതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. മിസ്റ്റിയുടെ ലാസ്റ്റ് നെയും ജനനസർട്ടിഫിക്കറ്റിൽ ഇല്ലാത്തതിനാൽ വിവാഹത്തിനു നിയമ സാധുതയുണ്ടെന്നു പട്രീഷ്യ പറയുന്നു.
ഒക്കലഹോമ ഹ്യൂമൻ സർവീസസ് ഡിപ്പാർട്ടമെന്റ് നടത്തിയ അന്വേഷണത്തിലാണ് നിയമ വിരുദ്ധമായ വിവാഹ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അറസ്റ്റിലായ അമ്മയെയും മകളെയും സ്റ്റീഫൻസ് കൗണ്ടി ജയിലിൽ അടച്ചതായി ഡിക്ടടീവ് അറിയിച്ചു. കോടതി രേഖകൾ അനുസരിച്ചു പട്രീഷ 2008 ൽ സ്വന്തം മകനെ വിവാഹം കഴിച്ചതായും 2010 ൽ വിവാഹ സാധുത നഷ്ടമായതായും രേഖപ്പെടുത്തിയിട്ടുണ്ട്.

Top