ഫ്രിസ്കോ (ഡാള്ളസ്): മൂന്നു കുട്ടികളുമായി തിങ്കളാഴ്ച മുതൽ അപ്രത്യക്ഷയായ മാതാവിനെ വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഫ്രിസ്കൊ പൊലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപം അവശരായി കിടന്നിരുന്ന മൂന്നു കുട്ടികളെയും അടിയന്തര ചികിത്സയ്ക്കായി കുട്ടികളുടെ ആശുപത്രിയിലേയ്ക്കു മാറ്റി.
തിങ്കളാഴ്ചയായിരുന്നു 33 വയസുള്ള ക്രിസ്റ്റിൻ അഞ്ചും, മൂന്നും, ഒന്നും വയസുള്ള കുട്ടികളെയും കൂട്ടി വീട്ടിൽ നിന്നു പുറപ്പെട്ടത്.
ഭർത്താവ് ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചുവെങ്കിലും ഫോൺ വീട്ടിൽ വച്ചിരുന്ന ക്രിസ്റ്റിൻ പുറത്തുപോയത്. തിങ്കളാഴ്ച രാത്രി വീട്ടിൽ തനിയെ കഴിച്ചു കൂട്ടിയ ഭർത്താവും ചൊവ്വാഴ്ചയായിരുന്നു പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്നു ഇന്നു വീട്ടിൽ നിന്നും രണ്ടു മൈൽ ദൂരെയുള്ള ടാർജറ്റ് പാർക്കിങ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം വാഹനമായ എസ് യുവിൽനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം എന്ന് സംഭവിച്ചു എന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.