മിലാന്‍ : : അമ്മയുടെ അതിരുവിട്ട ലൈംഗിക കേളികള്‍ മകന്‍ കണ്ടതിനാല്‍ പിഞ്കുകുണ്ജിനെ അമ്മ കൊലപ്പെടുത്തി .ഭര്‍ത്താവിന്റെ അച്ഛനുമായുള്ള അമ്മയുടെ അവിഹിതബന്ധം കണ്ട എട്ടുവയസുകാരനെയാണ് അമ്മ കൊന്നത് ..ഇറ്റലിയിലെ സാന്റ ക്രോസിലാണ് സംഭവം. വെറോണിക്ക പാനറെല്ലോയാണ് കണ്ണില്‍ച്ചോരയില്ലാതെ മകന്‍ ലോറിസ് സ്റ്റിവാളിനെ കൊലപ്പെടുത്തിയത്.
തന്റെയും ഭര്‍തൃപിതാവ് ആന്ദ്രെ സ്റ്റിവാളിന്റെയും ലൈംഗിക കേളികള്‍ മകന്‍ കണ്ടുവെന്നതാണ് വെറോണിക്കയുടെ സമനില തെറ്റിച്ചത്. ഇലക്ട്രിക് കേബിളുകള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് വെറോണിക്ക മകനെ കൊലപ്പെടുത്തിയത്. അതിനുശേഷം തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാന്റ ക്രോസിലെ തെരുവില്‍നിന്ന് ലോറിസിന്റെ മൃതദേഹം കണ്ടെത്തി.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
താന്‍ മകനെക്കൂട്ടാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് വെറോണിക്ക പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, അന്നേദിവസം സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ വെറോണിക്കയുടെ ദൃശ്യം ഉണ്ടായിരുന്നില്ല.
ഇതോടെയാണ് ഇവരുടെ വാക്കുകള്‍ പൊലീസ് അവിശ്വസിക്കാന്‍ തുടങ്ങിയത്.പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വെറോണിക്ക എല്ലാം തുറന്നു പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതിനും കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ഡ് ചെയ്തത്. മൃതദേഹം മറവുചെയ്യാന്‍ ആന്ദ്രെ സഹായിച്ചതായി തുടക്കത്തില്‍ വെറോണിക്ക മൊഴി നല്‍കിയിരുന്നു. എന്നാല്‍, അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
എന്നാല്‍, വെറോണിക്ക പറയുന്നത് കളവാണെന്നും തനിക്ക് അവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആന്ദ്രെ പറയുന്നു. വെറോണിക്കയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്ദ്രെ മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/