അയർലണ്ട് മലയാളി ഇമ്മാനുവേൽ തെങ്ങുംപള്ളിലിന്റെ ഭാര്യാ മാതാവ് എലിസബത്ത് മൈക്കിൾ നിര്യാതയായി.

ഡബ്ലിൻ :ഡബ്ലിൻ -ആഡംസ്‌ടൗണിൽ താമസിക്കുന്ന റീത്ത ഇമ്മാനുവേലിന്റെ മാതാവ് എലിസബത്ത് മൈക്കിൾ (98 )നിര്യാതയായി. സ്‌പൈസ് വില്ലേജ് മാനേജിങ് പാർട്ണറും ലുക്കൻ മലയാളി ക്ലബിന്റെ എക്സിക്യു്ട്ടീവ് മെമ്പറുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിലിന്റെ ഭാര്യ മാതാവാണ് എലിസബത്ത് മൈക്കിൾ.

വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ബാഗ്ലൂരിലെ കാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.എലിസബത്ത് മൈക്കിളിന്റെ വേർപാടിൽ ലുക്കൻ മലയാളി ക്ലബും , കണ്ണൂർ കമ്മ്യൂണിറ്റി അയർലണ്ടും ദുഖവും അനുശോചവും രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top