ന്യൂഡൽഹി: പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി കാസര്‍ഗോഡ് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്ക് ചുമതലയേറ്റു. കാസര്‍ഗോഡ് ഫോര്‍ട്ട് റോഡില്‍ താമസിക്കുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. സെപ്റ്റംബര്‍ ഒന്നിനാണ് നഗ്മ ചുമലയേറ്റത്. നഗ്മ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. സെന്റ് സ്റ്റീഫന്‍സ് കോളജിലും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലുമാണ് നഗ്മ പഠിച്ചത്. ഇംഗ്ലീസ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. പാരീസില്‍ യുനെസ്കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.