പി.പി ചെറിയാൻ
കുക്കുകൗണ്ടി(ഷിക്കോഗോ): ഇളയ സഹോദരനെ മർദിച്ച യുവാവിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ച പതിനെട്ടുകാരിയായ സഹോദരിയെ കോടതിയിൽ ഹാജരാക്കി. നോർത്ത് സൈഡ് പാർക്കിൽ വച്ചാണ് പതിനഞ്ചു വയസുള്ള ഇളയ സഹോദരനെ നാലു യുവാക്കൾ ചേർന്നു ആക്രമിച്ചത്. അടിയേറ്റ് അവശനായ സഹോദരൻ വീട്ടിലെത്തി പതിനെട്ടു വയസുള്ള സഹോദരി എലിസബത്ത് ഡയസിനെ വിവരം അറിയിച്ചു.
ഡയസും സഹോദരനും ചേർന്ന് ഫെയ്സ് ബുക്കിൽ നിന്നും പ്രതിയെ കണ്ടെത്തി. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്സാക്ഷിയായ യുവാവിനെയും കൂട്ടി പാർക്കിലേയ്ക്കു യാത്ര തിരിച്ചു. ഇളയസഹോദരനോടു തോക്കും കൂടെ എടുക്കാൻ ഡയസ് നിർദേശിച്ചു. പാർക്കിനു ഒറു ബ്ലോക്ക് അകലെ എത്തിയപ്പോൾ പ്രതികളിലെ നാലു പേരിൽ ഒറാൾ ഇവരുടെ ദൃഷ്ടിയിൽപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ഇളയസഹോദരൻ കാറിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് യുവാവിനു നേരെ നിരവധി തവണ വെടിയുതിർത്തു.
സംഭവത്തിനു ശേഷം വന്ന വാഹനത്തിൽ തിരിച്ചു പോകാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു വാഹനം ഉപേക്ഷിച്ചു ഇവർ രക്ഷപെടുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് നമ്പർ പരിശോധിച്ചു വാഹനത്തിന്റെ ഉടമ ഡയസാണെന്നു കണ്ടെത്തി. തുടർന്നു ഇളയ സഹോജരനെയും സഹോദരി ഡയസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുക്കു കൗണ്ടി കോടതിയിൽ ഹാജരാക്കിയ ഡയസിനു ജഡ്ജി ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. പ്രതികാര വാഞ്ചയോടെ സഹോദരനെ കൊലക്കുറ്റത്തിനു പ്രേരിപ്പിച്ചതിനാണ് ഡയസിനെതിരെ കേസെടുത്തിരിക്കുന്നത്. വെടിവച്ച ഇളയ സഹോദരനെ മൈനർ എന്ന പരിഗണി നൽകിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 20 നു കേസ് കോടതി പരിഗണിക്കും.