കോ കില്‍ഡെയറിലെ കനാലിനുള്ളില്‍ സ്യൂട്ട്‌കെയ്‌സില്‍ കെട്ടിയ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ

കോ കില്‍ഡെയര്‍: കോ കില്‍ഡെയറിലെ കെല്‍ബ്രിഡ്ജിനു സമീപം കനാലിനുള്ളില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കെയിനുള്ളിലാക്കിയ മൃതദേഹം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കില്‍ഡെയറിലെ സെല്‍ബ്രിഡ്ജ് വില്ലേജിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി നടന്നു പോയ ആളുകളാണ് ഇത്തരത്തില്‍ വെള്ളത്തില്‍ കനാലിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍മുങ്ങിക്കിടക്കുന്ന കണ്ടെയ്‌നറിനുള്ളിലാണ് ഇവിടെ മൃതദേഹം കണ്ടെത്തിയതെന്നു ഗാര്‍ഡാ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവം ഉണ്ടായ രാത്രിയില്‍ തന്നെ ഗാര്‍ഡാ സംഘം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്ത സുരക്ഷിതമാക്കി മാറ്റി. ഇവിടെ യാത്രക്കാരോ മറ്റാരുമോ പ്രവേശിക്കാതിരിക്കുന്നതിനു പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്‌റ്റേറ്റ് പതോളജിസ്റ്റും ഗാര്‍ഡാ ഫോറന്‍സിക് ബ്യൂറോ സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തിയ ഗാര്‍ഡാ ഇന്‍വെസ്റ്റിഗേറ്റീങ് സംഘം അക്രമത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു ഇയാളെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ശരീരത്തില്‍ നിറയെ മര്‍ദനത്തിന്റെ പാടുകളും മുറിവുകളും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണത്തില്‍ കൃത്യമായ സൂചനകളുണ്ടെന്നു ഗാര്‍ഡാ സംഘം അറിയിച്ചു.

Top