ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസിൽ നടപ്പാക്കി

പി.പി ചെറിയാൻ

ഹണ്ടസ് വില്ല: അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊല്ലുകയും പതിനാലും പത്തും വയസുള്ള കുട്ടികളെ പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി ബാർണി ഫുള്ളറുടെ (58) വധശിക്ഷ ഇന്ന് ടെക്‌സസിൽ നടപ്പാക്കി.
അമേരിക്കയിൽ ഇതുവരെ നടപ്പാക്കിയതു 16 വധശിക്ഷയാണെങ്കിൽ ടെക്‌സസിൽ മാത്രം ഇത് ഏഴാമത്തേതാണ്. തനിക്കെതിരായ എല്ലാ അപ്പീലുകളും ഉടൻ അവസാനിപ്പിച്ചു എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്നു പ്രതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡെത്ത് ചേംബറിൽ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേയ്ക്കു മാരകമായ വിഷാംശം ധമനികളിലൂടെ കടത്തിവിട്ടു 30 മിനിറ്റുകൾക്കം മരണം സ്ഥിരീകരിച്ചു.
2003 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മദ്യലഹരിയിൽ അകത്തു കടന്നു വീട്ടിലുണ്ടായിരുന്ന നാലു പേർക്കു നേരെ ബർണി വെടിയുതിർക്കുകയായിരുന്നു. നേതൽ – അനറ്റ് ദമ്പതികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
ടെക്‌സസിൽ നീണ്ട ഇടവേളയ്ക്കു ശേഷം വധസിക്ഷ വീണ്ടും നടപ്പാക്കുന്നത്. മാരകമായ വിഷമിശ്രീതം കുത്തിവച്ചുള്ള വധശിക്ഷയ്‌ക്കെതിരെ എല്ലാ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ടെക്‌സസ് സംസ്ഥാനം നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ചു വളരെ അധികമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top