ചാലക്കുടി: അയര്‍ലണ്ടിലെ വിസാതട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് റിയല്‍എസ്റ്റേറ്റ് മാഫിയ നടത്തിയ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ പോലീസ് അന്വേഷണം. ഇത് സംബന്ധിച്ച് ചാലക്കുടി പോലീസിന് നല്‍കിയ പരാതിയിലാണ് പ്രാഥമീക അന്വേഷണം നടക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട രാജീവ് കൊലപാതക കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് അയലര്‍ലണ്ടിലെ പ്രതികളെ കുറിച്ചുള്ള വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുളളത്. പ്രതിയായ ചക്കര ജോണിയുമായി വര്‍ഷങ്ങളായി ഇവര്‍ക്കുള്ള ബന്ധവും സംഭവം നടക്കുന്ന സമയത്ത് ഇവര്‍ നാട്ടില്‍ പ്രതികള്‍ക്കായി ചെയ്ത സഹായവും സംബന്ധിച്ച് തെളിവുകളും പാരാതിയില്‍ വ്യക്തമാക്കിയട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലാലുപോള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ നേരത്തെ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇയാള്‍ക്ക് ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റുകാരന്‍ രാജീവ് വധക്കേസിലെ ഒന്നാം പ്രതി ചക്കര ജോണിയുടെ ബിസിനസ് ബന്ധം സംബന്ധിച്ചും കൊലപാതക കേസിലെ പ്രതികളെ സഹായിച്ചതിനെ കുറിച്ചുമാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുനടക്കുന്നതിനിടയില്‍ ലാലു പോള്‍ നാട്ടില്‍ എത്തുകയും ചക്കര ജോണിയുടെ പ്രോപ്പര്‍ട്ടി കച്ചവടം നടത്തിയതുമായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ സൂചനനല്‍കി. ഇക്കാര്യങ്ങള്‍ സമ്മതിക്കുന്ന വീഡിയോകള്‍ അന്വേഷണ ഘട്ടത്തില്‍ ഹാജരാക്കാമെന്നും പോലീസിനോട് സൂചിപ്പിച്ചു. ചക്കര ജോണിയുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നും രാജീവിന്റെ കൊലപാതകം നടക്കുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നതായും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്.
ഇക്കാരണത്താല്‍ രാജീവ് വധക്കേസില്‍ നേരിട്ടോ -പരോക്ഷമായോ ബന്ധമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ലാലു പോളിന്റെ അടുത്ത സുഹൃത്തായ ജിനേഷ് എന്നയാളും -മറ്റൊരു സൂഹൃത്തും കൂടിയാണ് ചക്കര ജോണിയുടെ പുതിയ കച്ചവട കരാര്‍ ഉറപ്പിച്ചതായി വെളിപ്പെടുത്തുന്ന വീഡിയോയിൽ ഉള്ളത്. സാജു പോൾ തന്നെയാണ് 2017 ഫെബ്രുവരി അവസാനം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ലാലു പോളിനുവേണ്ടി നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിനായി ബ്ലോഗുകൾ എഴുതിയ ആളിനും റിയൽ എസ്റ്റേറ്റ് ബന്ധത്തിൽ പങ്കുണ്ടോ എന്നും സംശയിക്കുന്നു.
റിയൽ എസ്റേറ്റുകാരിൽ നിന്നും സാജു പോളിൽ നിന്നും ഈ ബ്ലോഗ് എഴുത്തുകാരൻ പണം വാങ്ങിയതായും തെളിവുകളുണ്ട് പുറത്ത് വന്നിരുന്നു. സാജു പോളിനെതിരെ പോലീസ് എഫ് ഐ ആര്‍ ഇട്ട് അേന്വഷണം ആരംഭിക്കുന്നതോടെ വിദേശത്തുള്ള പ്രതികളെ വിളിച്ചുവരുത്തും. വിദേശ വ്യവസായികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നുള്ള തെളിവുകള്‍ പുറത്തായാല്‍ രാജീവ് വധക്കേസ് വന്‍ തട്ടിപ്പുകളുടെ ചുരുളുകള്‍ അഴിക്കും. അതിനിടെ കേരളത്തിൽ ഒരു പ്രമുഖ വ്യക്തിയുടെസ്ഥിരമായ അയർലണ്ട് സന്ദർശനവും അദ്ദേഹത്തിന്റെ മരണവും അന്വോഷിക്കണമെന്നാവശ്യപ്പെട്ടു പരാതി പോയതായും സൂചനയുണ്ട്.