പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഏഴു വയസുള്ള മകനെയും അഞ്ചു വയസുള്ള മകളെയും ബാത്ത് ടബിലെ വെള്ളത്തിൽ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി സമ്മതിച്ച മാതാവ് ഷിബോറ തോമസിനെ (31) ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച കൃത്യം നിർവഹിച്ചതെന്നും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ സമീപത്തുള്ള വീടിനടിയിൽ ഒളിപ്പിച്ചു വച്ചതായും ഷിബോറ സമ്മതിച്ചു.
ടെക്‌സസ് സതേൺ യൂണിവേഴ്‌സിറ്റിയ്ക്കു സമീപമുള്ള ടയർ വെസ്റ്റർ ബ്രീറ്റിംലേയ്ക്കു കഴിഞ്ഞ ഏപ്രിലിൽ ആണ് ഇവർ കുട്ടികളെയും കൂട്ടി താമസത്തിനു എത്തിയത്. സംഭവം നടന്നതിനു ശേഷം ഷിബോറ ഇവിടെ നിന്നും താമസം മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ കുട്ടികളെ തിരക്കിയ അയൽവാസികളോടു ഇവർ കുട്ടികളെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.
ആദ്യ തമാശയാണെന്നാണ് കരുതിയ അയൽവാസി തൊട്ടടുത്തുള്ള വീടിനിടയിൽ ഒളിപ്പിച്ച കുട്ടികളുടെ മൃതദേഹം കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. ഉടൻ ഷിബോറയോടും പൊലീസിൽ കീഴടങ്ങുവാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്നു ഇവരെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഷിബോറയുടെ ക്രിമിനൽ പശ്ചാത്തലസമുള്ള വ്യക്തിയായിരുന്നെന്നും, ഒറു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവാഹ മോചനത്തിനു 2012 ൽ നൽകിയ കേസിൽ ഇതുവരെ വിധിയായിട്ടില്ല. ഷിബോറയും ചിലപെറ്റി കേസുകളിൽ പ്രതിയായിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്ത ഇവർക്കെതിരെ കൊലക്കുറ്റത്തിന കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.