പി.പി ചെറിയാൻ
ന്യൂജേഴ്‌സി: കുടുംബ കലഹത്തെ തുടർന്നു നാൽപ്പത്തിരണ്ടുകാരിയായ ഭാര്യ സീമയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ അമേരിക്കൻ വംശജനായ ഭർത്താവ് നിതിൻ സിങ്ങിനെ ന്യൂജേഴ്‌സി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 19 നു രാവിലെയായിരുന്നു സംഭവം. മുറിയിൽ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്.
തുടർന്നു സിങ് തന്നെ പൊലീസിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സേലം കൗണ്ട് കറക്ക്ഷൻ ഫെസിലിറ്റിയിൽ കൊണ്ടു വന്ന പ്രതിയ്ക്കു ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ടൗണിൽ ദീർഘകാലമായി ക്വിക്ക് ഷോപ്പും ഡലിയും നടത്തിയിരുന്ന സിങ് ശാന്തസ്വഭാവക്കാരനാണെന്നാണ് സമീപത്തുള്ള താമസക്കാർ അഭിപ്രായപ്പെട്ടത്. വീടിന്റെ പതിനാറും ആറും അഞ്ചും വയസുള്ള കുട്ടികൾ ഉറങ്ങി കിടക്കുമ്പോഴായിരുന്നു കൊലപാതകം നടന്നത്. സിങ്ങിന്റെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു വരുന്നതായി ന്യൂ ജേഴ്‌സി പൊലീസ് അറിയിച്ചു.