കാമുകിയെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി ചെറിയാൻ

ജോർജിയ: മുൻ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സ്റ്റീവൻ സ്പിയേഴ്‌സിന്റെ (54) വധശിക്ഷ ജോർജിയ ജാക്‌സൺ പ്രിസണിൽ നടപ്പാക്കി. 2001 ആഗസ്റ്റ് 25 നായിരുന്നു മുൻ കാമുകി ഷെറി ഫോർലാന്റിനെ (34) ലംപ്കിൻ കൗണ്ടിയിലുള്ള വീട്ടിൽ വച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു.
കൈകാലുകൾ ടേപ്പു കൊണ്ടു ബന്ധിച്ച ശേഷമായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ഇതിനിടെ യുവതി ഞാൻ നിന്നെ സ്‌നേഹിക്കുന്നതായി പറഞ്ഞതായും ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തിയിരുന്നു. 2007 ൽ വിധിച്ച വധശിക്ഷ 2015 ലാണ് സ്ഥിരപ്പെടുത്തി പ്രഖ്യാപനം ഉണ്ടായത്. മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്കു പ്രവേശിപ്പിച്ചു അഞ്ചു മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ മരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വന്നു.
2016 ൽ ഏറ്റവും കൂടുതൽ (എട്ട്) വധശിക്ഷ നടപ്പാക്കിയത് ജോർജിയ സംസ്ഥാനമാണ്. വധശിക്ഷയിൽ എന്നും ഒന്നാം സ്ഥാനത്ത് എത്തുന്ന ടെക്‌സസിൽ ഏഴു പേരെ മാത്രമാണ് ഇതുവരെ ശിക്ഷയ്ക്കു വിധേയരാക്കിയത്. ഈ വർഷം അമേരിക്കയിൽ മാത്രം ഇതുവരെ 18 വധശിക്ഷകളാണ് ഇതുവരെ നടപ്പാക്കിയത്. വിഷം കുത്തിവച്ചു നടത്തുന്ന വധശിക്ഷ പ്രാകൃതമാണെന്നും നിർത്തലാക്കണമെന്നും അമേരിക്കയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top