ന്യൂയോർക്കിൽ മുൻ മുസ്ലീം സ്‌കൂൾ അധ്യാപിക കുത്തേറ്റു മരിച്ചു

പി.പി ചെറിയാൻ

ക്യൂൻസ് (ന്യൂയോർക്ക്) : ഹെഡ് സ്‌കാർഫ് ധരിച്ച് ഭർത്താവിനൊപ്പം ക്യൂൻസിൽ വഴിയിലൂടെ നടന്നു പോകുകയായിരുന്ന നസ്മ എന്ന മുൻ സ്‌കൂൾ അധ്യാപിക കുത്തേറ്റുമരിച്ചു. ആഗസ്റ്റ് 31 നു വൈകിട്ട് 9.30 നു ക്യൂൻസിലുള്ള സ്വന്തം കട അടച്ചു വീട്ടിലേയ്ക്കു നടന്നു വരുന്നതിനിടയിലാണ് ഇവർ ആക്രമിക്കപ്പെട്ടത്.
കുത്തേറ്റു വഴിയിൽ വീണ നസ്മയെ ജമൈക്ക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ന്യൂയോർക്ക് പൊലീസിൽ അംഗമായ ഹുമയൂൺ കബീറിന്റെ കുടുംബാംഗമാണ് നസ്മ. 2009 ലാണ് നസ്മ ഭർത്താവിനോടും ഇളയമകനോടും ഒപ്പം ബംഗ്ലാദേശിൽ നിന്നും അമേരിക്കയിൽ എത്തിയത്. 2016 ജൂണിൽ എല്ലാവർക്കും അമേരിക്കൻ പൗരത്വവും ലഭിച്ചിരുന്നു
ഹെയ്റ്റ് ക്രൈമിന്റെ തുടർച്ചയായാണ് ഇവരുടെ കൊലപാതകവും എന്നു ബന്ധുക്കൾ ആരോപിച്ചു.വീട്ടിൽ നിന്നും രണ്ടു ബ്ലോക്ക് അകലെയാണ് സഭവം നടന്നത്. രണ്ടാഴ്ച മുൻപാണ് മോക്‌സിൽ നിന്നും പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന ഇമാമിനെയും സഹായിയെയും വെടിവച്ചു കൊലപ്പെടുത്തിയത്. ഇവർ ഇരുവരും ബംഗ്ലാദേശിൽ നിന്നുള്ളവരായിരുന്നു.
പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ പൊലീസിനു സാധിച്ചിട്ടുമില്ല. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഹെയ്റ്റ് ക്രൈം ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top