പി.പി ചെറിയാൻ
ന്യൂയോർക്ക്: സ്വന്തം കൃഷിഭൂമിയിൽ മുട്ടയുടെ തോട് വളമായി ഉപയോഗിക്കരുതെന്നു സ്‌റ്റേറ്റ് സുപ്രീം കോടതി ജൂൺ 28 ചൊവ്വാഴ്ച ഉത്തരവിട്ടു.
സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും അയൽവാസികളും നൽകിയ പരാതിയെ തുടർന്നാണ് കോടതി ഇടപെട്ടത്. സുള്ളിവാൻ കൗണ്ടിയിലെ കൃഷിക്കാർ പീറ്റർ ഹോപ്സ്റ്റിക്കെതിരെ സമീപത്തുള്ള റസ്റ്റോറണ്ട് ഡിസ് ലറി കമ്പനി ഉടമസ്ഥർ മുട്ടയുടെ ഷെൽ ഉപയോഗിക്കുന്നതു പരിസരം മലീമസമാക്കണമെന്നു ദൂർദന്ധം വമിക്കുമെന്നു കോടതിയിൽ ചൂണ്ടിക്കാടി. കൃഷി ഭൂമിയിൽ ശേഷിക്കുന്ന ഷെൽസ് ഉടനെ മാറ്റണമെന്നു കോടതി കൃഷിക്കാരനു നിർദേശം നൽകി.
കോടതിയുടെ ഉത്തരവിനെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇത് തന്റെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും കർഷകൻ പറയുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക