നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാർച്ച്   26 -ന്  കൊട്ടില്ലിയൻ റെസ്റ്റൊറന്റിൽ-

പി.പി.ചെറിയാന്‍
 
ന്യൂ യോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം,  മാർച്ച്‌ 26 ശെനിയാഴ്ച്ച കൊട്ടില്ലിയൻ റെസ്റ്റൊറന്റിൽ വച്ച് (COTILLION, 440 Jericho Turnpike, Jericho, NY 11753) വൈകിട്ട് ആറു മണി മുതൽ നടക്കുന്നതാണ് എന്ന് പ്രസിഡന്റ്റ് കുന്നപ്പള്ളിൽ രാജഗോപാൽ അറിയിച്ചു. കുടുംബാംഗങ്ങൾ നയിക്കുന്ന വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് മിഴിവേകും.  
 
പുതുക്കി ക്രോഡീകരിച്ച്‌ നായർ ബനവലന്റ് അസോസിയേഷൻ തയ്യാറാക്കിയ ഭജനാവലിയുടെ  പ്രകാശനം അന്നേ ദിവസം നിർവഹിക്കുന്നതാണ് എന്ന് ട്രഷറർ സേതു മാധവൻ പറഞ്ഞു. 324 പേജുകളോടെ പ്രസിദ്ധീകരിക്കുന്ന  ഈ ഭജനാവലിയുടെ ഇടതു പേജിൽ മലയാളത്തിലും വലതു പേജിൽഇംഗ്ലീഷിലും കൊടുത്തിരിക്കുന്നതുകൊണ്ടു മലയാളം അറിയാത്തവർക്കും 
ആലപിക്കാവുന്ന രീതിയിലാണ്‌ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ അറിയിച്ചു.     
 
തദവസരത്തിൽ എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക ഓഗസ്റ്റ് 12, 13, 14 തീയതികളിൽ ഹ്യൂസ്റ്റനിലുള്ള ക്രൌൺ പ്ലാസ്സാ ഹോട്ടലിൽ വച്ച് സംഘടിപ്പിക്കുന്ന “നായർ സംഗമം 2016”-ലേക്കുള്ള രജിസ്ട്രേഷന്റെ ശുഭാരംഭം നടക്കുന്നതാണ്. NSSONA പ്രസിഡന്റ് ജി.കെ. പിള്ള, ജനറൽ  സെക്രട്ടറി സുനിൽ നായർ എന്നിവർ രജിസ്ട്രേഷന് നേതൃത്വം കൊടുക്കുന്നതാണ് എന്ന് NBA ജനറൽ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പിൽ അറിയിച്ചു.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്-ജയപ്രകാശ് നായർ 845 507 2621
Top