ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മലയാള ലിപികള്‍ നിരത്തി വിസ്മയം തീര്‍ത്ത മലയാളത്തിന്റെ അഭിമാനവും അഹങ്കാരവും ആയിരുന്ന മഹാനായ കവി ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ നായര്‍ ബനവലന്റ് അസോസിയേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍, ഓരോ അവധിക്കാലത്തും താന്‍ ഒ.എന്‍.വി.സാറിനെ സന്ദര്ശിക്കുമായിരുന്നത് അനുസ്മരിച്ചു. കാലത്തിന്റെ ഇടനാഴിയില്‍ ഒരു സ്നേഹവസന്തമായി അങ്ങെന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്ക്കും.
കവി, ഗാനരചയിതാവ്, അധ്യാപകന്, സാംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍, എഴുത്തുകാരന് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ അനുസ്മരിച്ചുകൊണ്ട് ഒ എന്‍ വിയുടെ വേര്‍പാടില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
മലയാള ഭാഷ നിലനില്‍ക്കുന്നിടത്തോളം കാലം ആ വരികളും അദ്ദേഹത്തിന്റെ നാമവും മലയാളികളുടെ മനസ്സില്‍ നിന്ന് മായുകയില്ലായെന്നു ട്രഷറര്‍ സേതുമാധവന് പറഞ്ഞു.
കവിതകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും സാധാരണക്കാരന്റെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ കുറുപ്പുസാര്‍ ഓര്‍മ്മകളിലൂടെ അനശ്വരനായിരിക്കും എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജയപ്രകാശ് നായര്‍ പറഞ്ഞു.