ഹ്യൂസ്റ്റൺ: ഓഗസ്റ്റ് 12, 13, 14 തീയതികളിൽ ഹ്യൂസ്റ്റണിലെ ശ്രീവിദ്യാധിരാജ നഗറിൽ (ക്രൗൺ പ്ലാസ, 8686 കിർബി ഡ്രൈവ്, ഹ്യൂസ്റ്റൺ) അരങ്ങേറുന്ന ‘നായർ സംഗമം 2016’ന് ശുഭാരംഭം കുറിക്കാൻ പ്രശസ്ത നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തുന്നുവെന്ന് എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു.
നായർ സംഗമം 2016 ഉദ്ഘാടനം ചെയ്യാൻ സുരേഷ് ഗോപി എത്തുമെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ സെക്രട്ടറി സുനിൽ നായർ പറഞ്ഞു. നമ്മുടെ സംഘടനയുടെ അഭ്യുദയകാംക്ഷിയായതുകൊണ്ടാണ് ഈ തിരക്കിനിടയിലും അദ്ദേഹം ഈ പരിപാടിയിൽ സംബന്ധിക്കാമെന്ന് സമ്മതിച്ചത് എന്നും സുനിൽ നായർ പറഞ്ഞു.
കഴിഞ്ഞ നായർ സംഗമത്തിലും സുരേഷ് ഗോപി ആദ്യാവസാനം വളരെ സജീവമായി പങ്കെടുത്ത കാര്യം ട്രഷറർ ശ്രീമതി പൊന്നു പിള്ള അനുസ്മരിച്ചു.
അമേരിക്കയിലും കാനഡയിലുമുള്ള നായർ കുടുംബങ്ങളെ പരിചയപ്പെടാനും തമ്മിൽ കാണുന്നതിനും ഈ സംഗമത്തിൽ പങ്കെടുക്കണമെന്ന് കൺവൻഷൻ കൺവീനർ ഡോ. മോഹൻ കുമാർ എല്ലാ നായർ സാമുദായാംഗങ്ങളോടും അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: ജയപ്രകാശ് നായർ