സ്വന്തം ലേഖകൻ
സാൻഫ്രാൻസിസ്‌കോ: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റ് ചീഫ് എക്‌സിക്യുട്ടീവ് തസ്തികകളിൽ ഇന്ത്യൻ – അമേരിക്കൻ വംശജ നന്ദിതാ ബക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു. ഏപ്രിൽ ഒന്നിനു ഇവരോടു ചുമതലയേറ്റെടുക്കാൻ ബാങ്ക് അധികൃതർ നിർദേശിച്ചിട്ടുമുണ്ട്.
നന്ദിതയുടെ ദീർഘവീക്ഷണവും ബാങ്കിങ് മേഖലയിലെ പരിചയവും സ്ഥാപനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നു ബാങ്ക് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. വാഷിങ്ടൺ മ്യൂച്ചൽ ജെപി മോർഗൻസ് ചെയ്‌സ് തുടങ്ങിയ ബാങ്കിങ് മേഖലയിൽ നന്ദിത എക്‌സിക്യുട്ടീവ് തസ്തികയിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൊൽക്കത്ത സർവകലാശാലയിൽ നിന്നു ബിരുദവും ജാദവ്പൂർ സർവകലാശാലയിൽ നിന്നു ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നന്ദിതയ്ക്കു ലഭിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ ചരിത്രത്തിൽ അദ്യാമായാണ് ഇന്ത്യൻ വംശജ ഇത്രയും ഉയർന്ന തസ്തികയിൽ നിയമിതയാകുന്നത്.