പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: മെയ് 23 നു വാഷിങ്ടണ്ണിൽ നടന്ന നാഷണൽ ജിയോഗ്രാഫിക് ബി ചാംപ്യൻഷിപ്പ് പ്രഥമ റൗണ്ടിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്കു ആധിപത്യം ലഭിച്ചു. പ്രന്തയ വർദ(ടെക്‌സസ്) അശ്വിൻ ശിവകുമാർ(ഒരിഗൺ) കപിൽ നെയ്ഥൻ (അലബാമ), റിഷി നായർ (ഫ്‌ളോറിഡ) റിഷി കുമാർ (മേരിലാൻഡ്) സൗമ്യ ദിൽക്ഷിത് (സൗത്ത് കരോളിനാ), ഗ്രേയ്‌സ് റംമ്പർട്ട് (മൊന്നാന) തുടങ്ങിയവർ ഉൾപ്പെടെ പത്തു പേർ മെയ് 25 നു നാഷണൽ ജിയോഗ്രാഫിൽ സൊസൈറ്റി (വാഷിങ്ടൺ) യിൽ വച്ചു നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും. ഇരുപത്തിയെട്ടാമത് വാർഷിക മത്സരത്തിൽ വിജയികളാകുന്നവർക്ക് 50,000 (ഒന്നാം സമ്മാനം) രണ്ടു മൂന്നും യഥാക്രമം 25,000, 10,000 ഡോളർ സമ്മാനമായി ലഭിക്കും.
മെയ് 25 നു നടക്കുന്ന ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നാഷണൽ ജിയോ വൈൽഡ് രാത്രി എട്ടു മുതൽ ലഭ്യമാകുമെന്നു സംഘാടകർ അറിയിച്ചു. അമ്പത്തിനാലു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.