സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ മറ്റേർനിറ്റി ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക ആശുപത്രി നിർമിക്കുന്നതിനുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കുന്നു. ഡബ്ലിൻ:ഡബ്ലിനിലെ സെന്റ് വിൻസന്റ് ഹോസ്പിറ്റലിന്റെ കൈവശമുള്ള ഭൂമിയിലേയ്ക്ക് ,ഹോളിസ്ട്രീറ്റിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാഷണൽ മറ്റേണിറ്റി ഹോസ്പിറ്റൽ മാറ്റി സ്ഥാപിക്കാൻ അനുമതിയായി. കഴിഞ്ഞ ദിവസം അധികൃതർ ഇതു സംബന്ധിച്ചു പൊതുരേഖകൾ ഇപ്പോൾ പുറത്തായിരിക്കുന്നത്.
ഇതോടെ ആശുപത്രി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരികയായിരുന്ന ചെറിയ തർക്കത്തിന് പരിസമാപ്തിയായി. ആരോഗ്യമന്ത്രി സിമോൺ ഹാരിസാണ് പുതിയ ആശുപത്രി നിർമ്മിക്കാൻ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നാഷണൽ മറ്റേണിറ്റി ഹോസ്പിറ്റൽ, സെന്റ് വിൻസന്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ബോർഡ് മെംബർമാരടങ്ങിയ സ്‌പെഷ്യൽ പർപ്പസ് കമ്പനിയും രൂപീകരിക്കും.
സിറ്റി സെന്ററിലെ ഹോൾസ് സ്ട്രീറ്റിൽ നിന്നും സെന്റ് വിൻസന്റിലേയ്ക്ക് ആശുപത്രി മാറ്റി നിർമ്മിച്ചാൽ ആർക്കായിരിക്കും പുതിയ ഹോസ്പിറ്റലിന്റെ നിയന്ത്രണം എന്നതു സംബന്ധിച്ചായിരുന്നു തർക്കം നിലനിന്നിരുന്നത്. ഹോസ്പിറ്റലിന് ഒരു നിയന്ത്രണ സംവിധാനം മാത്രം മതിയെന്ന് സെന്റ് വിൻസന്റ്‌സ് ഹെൽത്ത് കെയർ ഗ്രൂപ്പ് നിലപാടെടുത്തിരുന്നു. മറ്റേണിറ്റി ഹോസ്പിറ്റലാകട്ടെ ഈ നിലപാടിനെ എതിർക്കുകയും ചെയ്തു. തുടർന്ന് മുൻ ലേബർ റിലേഷൻസ് കമ്മിഷൻ ചീഫ് എക്‌സിക്യുട്ടിവ് കിയറൻ മുൾവേയെ മധ്യസ്ഥനാക്കി തർക്കം പരിഹരിക്കുകയായിരുന്നു. നിലവിലെ മറ്റേണിറ്റി ഹോസ്പിറ്റൽ കെട്ടിടം പഴക്കം ചെന്നതാണ്.