നവയുഗവും ഇന്ത്യൻ എംബസിയും കൈകോർത്തു; അഭയകേന്ദ്രത്തിൽ നിന്നും രണ്ടുവനിതകൾ നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ

ദമ്മാം: ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ ദീർഘകാലമായി കഴിയേണ്ടി വന്ന രണ്ടുവീട്ടുജോലിക്കാരികൾ, നവയുഗം സാംസ്കാരികവേദിയും ഇന്ത്യൻ എംബസ്സിയും കൂട്ടായിനടത്തിയ പരിശ്രമത്തിനൊടുവിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനികളായ ജയമ്മയും, സുമതിയുമാണ് സുമനസ്സുകളുടെസഹായത്തോടെ പ്രവാസത്തിന്റെ ദുരിതങ്ങൾ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ജയമ്മ ഏഴു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ ജോലിയ്‌ക്കെത്തിയത്.എന്നാൽ ആ വീട്ടിലെ  ജോലിസാഹചര്യങ്ങൾ വളരെ മോശമായിരുന്നു. രാവും പകലുംഅതികഠിനമായി ജോലി ചെയ്യിച്ചതിനു പുറമെ, നിസ്സാരകാര്യങ്ങൾക്ക് പോലും വഴക്കും,ദേഹോപദ്രവവും ചെയ്യുമായിരുന്നു. രണ്ടു മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കൊടുത്തില്ല.ഒടുവിൽ ദേഹോപദ്രവം സഹിയ്ക്കാൻ വയ്യാതായപ്പോൾ, ജയമ്മ ആരും കാണാതെ വീട്വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യൻ എംബസ്സി ഹെൽപ് ഡെസ്ക്കിൽ എത്തി പരാതി പറഞ്ഞു.എംബസ്സി വോളന്റിയർമാർ, സൗദി പോലീസിന്റെ സഹായത്തോടെ അവരെ വനിതാഅഭയകേന്ദ്രത്തിൽ എത്തിച്ചു.

 

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ,ജയമ്മയുടെ കേസ് ഏറ്റെടുക്കുകയും, ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.മഞ്ജു നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻഎന്നിവർക്കൊപ്പം ജയമ്മയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് അനുരഞ്ജന ചർച്ചകൾ നടത്തി.എന്നാൽ തനിയ്ക്ക് നഷ്ടപരിഹാരം കിട്ടാതെ ജയമ്മയ്ക്ക് എക്സിറ്റ് നൽകില്ലെന്നനിലപാടിലായിരുന്ന സ്പോൺസർ, ജയമ്മയ്‌ക്കെതിരെ ലേബർ കോടതിയിൽ  കേസും നൽകി. ചർച്ചകൾ വഴിമുട്ടിയപ്പോൾ, ജയമ്മയ്ക്ക് നാലു മാസത്തോളം വനിതാ അഭയകേന്ദ്രത്തിൽകഴിയേണ്ടി വന്നു.

 

കേസ് അനന്തമായി നീളുമെന്ന് മനസ്സിലായപ്പോൾ, മഞ്ജു മണിക്കുട്ടൻ വനിതഅഭയകേന്ദ്രത്തിലെ അധികൃതരുടെ സാന്നിദ്ധ്യത്തിൽ ജയമ്മയുടെ സ്‌പോൺസറെ വീണ്ടുംചർച്ചകൾക്ക് വിളിച്ചു. എത്ര കാലം കഴിഞ്ഞാലും, നഷ്ടപരിഹാരം നൽകാൻ ജയമ്മയ്ക്ക്കഴിയില്ലെന്നും, ജയമ്മ നാട്ടിലേയ്ക്ക് തിരികെ പോകാതെ പുതിയ ജോലിക്കാരിയെകൊണ്ടുവരാൻ ഹൗസ്‌മൈഡ് വിസ കിട്ടില്ലെന്നും അവർ സ്പോൺസറെ പറഞ്ഞു മനസ്സിലാക്കി.ഒടുവിൽ സ്പോൺസർ മനസ്സ് മാറ്റുകയും, ജയമ്മയ്ക്ക് എതിരെയുള്ള കേസ് പിൻവലിച്ച് എക്സിറ്റ്നൽകുകയും ചെയ്തു.

 

സുമതി അഞ്ചു മാസങ്ങൾക്ക് മുൻപാണ് ഖഫ്ജിയിൽ ഒരു സൗദി പൗരന്റെ വീട്ടിൽജോലിക്കാരിയായി എത്തിയത്. രണ്ടു മാസം അവിടെ ജോലി ചെയ്തു. നട്ടെല്ലൊടിയ്ക്കുന്നകഠിനമായ ജോലിഭാരവും, മാനസികപീഡനവും, ദേഹോപദ്രവവും, ശമ്പളം തരാതിരിക്കലുംഒക്കെയായപ്പോൾ അവർ ആ വീട് വിട്ടോടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി.പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. മൂന്നു മാസംസുമതിയ്ക്ക് അവിടെ കഴിയേണ്ടി വന്നു.

 

അവിടെ വച്ച് മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട സുമതി നാട്ടിലേയ്ക്ക് തിരികെ പോകാൻസഹായം അഭ്യർത്ഥിച്ചു. വിശദമായ അന്വേഷണത്തിൽ സ്പോൺസർ സുമതിയെ ഹുറൂബാക്കിഎന്ന് മനസ്സിലാക്കിയ മഞ്ജു, ഇന്ത്യൻ എംബസ്സി വഴി സുമതിയ്ക്ക് ഔട്ട്പാസ്സ് എടുക്കുകയും,വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയുംചെയ്തു.

 

നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്,  അഞ്ചുമാൻ എഞ്ചിനീറിങ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ സംഘടനയുടെ സൗദി ഘടകം മഞ്ജു ഉണ്ണിയ്ക്ക് വിമാനടിക്കറ്റ് നൽകി. നവയുഗം കൊദറിയ യൂണിറ്റ് കമ്മിറ്റി ഇരുവർക്കും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ബാഗുകളും,വസ്ത്രങ്ങളും, സമ്മാനങ്ങളും നൽകി.

 

നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് ജയമ്മയും, സുമതിയുംനാട്ടിലേയ്ക്ക് മടങ്ങി.

 

ഫോട്ടോ: ജയമ്മയും, സുമതിയും വനിതാഅഭയകേന്ദ്രം അധികാരികളിൽ നിന്നുംയാത്രരേഖകൾ ഏറ്റുവാങ്ങുന്നു. മഞ്ജു മണിക്കുട്ടൻ സമീപം.

Top