നവോദയയില്‍ അംഗമായിരിക്കെ മരണപെട്ട 7 പേര്‍ക്കും 1.07.2015 ന് ഷൈബയിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ വര്‍ക്കും കുടുംബ സഹായം വിതരണം ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര ഗവമെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള വ്യാപാരഭവന്‍ ഹാളില്‍ വെച്ച് 14.04.2016 ന് വൈകീട്ട് 4.30 തിന് മുന്‍ വിദ്യാഭ്യാസ,സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എം.എ. ബേബി വിതരണം ഫണ്ടുകള്‍ ചെയ്തു.
പ്രസന്നന്‍ പന്തളം അധ്യക്ഷതവഹിച്ച ചടങ്ങില്‍ നവോദയ മുന്‍ കേന്ദ്ര കമ്മറ്റി അംഗം കുട്ടിവിജയന്‍ കൊല്ലം പരവൂര്‍ വെടികെട്ടപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപെടുത്തികൊണ്ട് ചടങ്ങുകള്‍ ആരംഭിച്ചു. കുടുംബസഹായം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ ടൌണ്‍ നവോദയ സാമൂഹ്യക്ഷേമ കണ്‍വീനര്‍ ആയുബ് കൊടുങ്ങല്ലൂര്‍ വിശദീകരിച്ചു. സി.പി,എം. സംസ്ഥാനകമ്മറ്റി അംഗം എസ്.സുദേവന്‍, സ്ഥലം എം.എല്‍.എ. അഡ്വക്കേറ്റ്.പി.ഐഷ പോറ്റി, കേരള കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സ. ജോര്‍ജ്ജ്മാത്യു, കേരള പ്രവാസ സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്‌പിള്ള, സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി എന്‍ ബേബി, വെട്ടികവല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ജോണ്‍സന്‍, കേരള പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറി നിയാസ് ചവറ,കേരള പ്രവാസി സംഘം കൊല്ലം ജില്ലാ പ്രസിഡന്റ്റ് നിസാര്‍ അമ്പലംകുന്ന്,കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗ രാമകൃഷ്ണപിള്ളയും മുന്‍ നവോദയ കേന്ദ്ര നേതാക്കളായ ഉണ്ണി വണ്ടൂര്‍, ടൌണ്‍ നവോദയ അംഗങ്ങളായ സുഭാഷ് തനിവിള, സിദ്ദിക്ക് എടപ്പാള്‍, രമേശന്‍ പോര്‍ട്ട്, സുരേഷ് ഹരിപ്പാട് പോര്‍ട്ട്, സാജുമോന്‍ ടൌണ്‍ മേഖല, അനില്‍കുമാര്‍ ഖലീജ് മേഖല, രത്നാകരന്‍ ബാദിയ മേഖല, ഷൈന്‍ പനയറ ടൌണ്‍ മേഖല, വിജയരാഘവന്‍ ടൌണ്‍ മേഖല, വിജയന്‍നായര്‍, രത്നാകരന്‍ ഐവര്‍കാല, വേണു ശൂരനാട് കോബാര്‍ ഏരിയ, ഉദയ പ്രകാശ് ജുബൈല്‍ ഏരിയ, രജി അഞ്ചല്‍ ഖത്തീഫ് ഏരിയ, സോജന്‍ പി.കെ.മൂഞ്ഞാര്‍ എ.ലത്തീഫ് ജുബൈല്‍, തുടങ്ങിയരും മരണപെട്ടവരുടെ കുടുംബാഗങ്ങളും സാംസ്കാരിക സാമൂഹ്യ രംഗത്തുള്ളവരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. നവോദയ മുന്‍ രക്ഷാധികാരി അംഗം സുരേഷ് പരുമല സ്വാഗതം പറഞ്ഞ യോഗത്തില്‍ ജിന്‍സ് ലൂക്കോസ് നന്ദി രേഖപെടുത്തി.
വാര്‍ത്ത സുധീഷ് തൃപ്രയാര്‍ – 00966-502458564