നവോദയ സംസ്ക്കാരികവേദി ഈസ്റ്റേണ്‍ പ്രോവിന്‍സ് ദമ്മാം ടൌണ്‍ നവോദയ ഖലീജ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണം – 2016 എന്ന കലാ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു.
പുരോഗമ കാഴ്ചപ്പാടോട് കൂടി സമൂഹത്തിന് മാതൃകാപരമായ സന്ദേശങ്ങള്‍ നല്‍കുന്നതും സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ പ്രതിഷേധം തീര്‍ക്കുന്ന കലാപരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായിരിക്കണം ഇത്തരം സാംസ്കാരിക പരിപാടികള്‍ എന്നും, സമകാലികവും സാംസ്കാരികവും, മതപരമായ വേര്‍തിരുവുകള്‍ക്കും, ജാതി ചിന്തകള്‍ക്കുമെതിരെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രവാസലോകത്തെ ഇത്തരം സാംസ്ക്കാരിക ഒത്തുചേരലുകള്‍ മതനിരപേക്ഷ നിലപാടുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരും മെന്നും സാംസ്കാരിക സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് നവോദയ സാംസ്കാരിക വേദി ജനറല്‍സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗിസ്സ് അഭിപ്രായപ്പെട്ടു
പ്രവാസലോകത്തെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം നല്‍കുന്ന പരിപാടികള്‍ക്ക് നേത്രത്വം കൊടുത്തു കൊണ്ടായിരുന്നു വര്‍ണ്ണം 2016 സംഘടിപ്പിച്ചത്. അനശ്വര നടനും നാടന്‍പാട്ടിലൂടെ തന്‍റെ ജീവിതത്തെയും അന്യം നിന്നുകൊണ്ടിരുന്ന നാടന്‍ പാട്ടിനെ മലയാളികള്‍ക്ക് മണിമുത്തമാക്കിയ കലാഭവന്‍ മണിയുടെ ഗാനങ്ങളും, നാടന്‍പാട്ടുകളും ചേര്‍ത്ത് തയ്യരാക്കിയ പാട്ടുകൂട്ടത്തിന്‍റെ നാടന്‍പാട്ട് സദസ്സിനെ ഇളക്കി മറിച്ചു.പിന്നണിഗായകന്‍ ചാര്‍ളിയും സംഘവും അവതരിപ്പിച്ച ഗാനമേളയും,വനിതാവേദി അംഗത്തിന്‍റെ മിമിക്രി, കുടുംബവേദിയിലെ ബാലവേദി കുട്ടികളുടെ സംഘനൃത്തങ്ങള്‍, ശാസ്ത്രീയനൃത്തനൃത്യങ്ങള്‍, കേരളത്തിന്‍റെ മറ്റ് തനത് കലാരൂപങ്ങളും അരങ്ങേറി. സ്വഗതസംഘം ചെയര്‍മാന്‍ ചന്ദ്രന്‍ വാണിയമ്പലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ കേന്ദ്ര കമ്മറ്റി ട്രഷറര്‍ സുധീഷ് തൃപ്രയാര്‍, ദമ്മാം ടൌണ്‍ നവോദയ ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. നവോദയ രക്ഷാധികാരികളായ ഇ.എം. കബീര്‍, സൈനുദ്ദിന്‍, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ കൃഷ്ണകുമാര്‍, മോഹന്‍ വെള്ളിനേഴി, സുരേഷ്ബാബു, പ്രസാദ്. ഏരിയ പ്രസിഡന്റ് ഉണ്ണി എങ്ങണ്ടിയൂര്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ സേതു വാണിയംകുളം, വിജയന്‍ ചെറായി, ഏരിയ എക്സിക്യൂട്ടീവ്, ഉണ്ണി കെ.പി, മേഖല പ്രസിഡന്റ് ബാബു കെ.പി. ട്രഷറര്‍ സന്തോഷ്കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ റൈജു എന്നിവര്‍ സംബന്ധിച്ചു, മേഖലസെക്രട്ടറി നൗഫല്‍ വെളിയംകോട് സ്വാഗതവും, സ്വഗതസംഘം കണ്‍വീനര്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.
ന്യൂസ് സുധീഷ് തൃപ്രയാര്‍