നവോദയ സാംസ്‌കാരിക വേദി അവയവദാന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

സ്വന്തം ലേഖകൻ

ദമാം: ‘അവയവ ദാനം മഹാദാനം’, ‘അവയവം ദാനം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശ മുയർത്തി ജീവകാരുണ്യ രംഗത്ത് നൂതനവും, വേറിട്ടതുമായ ബോധവൽക്കരണ പരിപാടിക്ക് നവോദയ സാംസ്‌കാരിക വേദി കിഴക്കാൻ പ്രവിശ്യ കമ്മറ്റി തുടക്കം കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20160602_215608 20160602_215546
ജൂലായ് 1 മുതൽ സപ്തംബർ 30 വരെയുള്ള മൂന്നുമാസം നീളുന്ന വിപുലമായ ബോധവൽക്കരണ പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം തിരുവനന്തപുരം ഗവ.മെഡിക്കൽ കോളെജ് പ്രിൻസിപ്പലും, ഗവൺമെൻറ് തലത്തിൽ പ്രവര്ത്തിക്കുന്ന അവയവദാന പദ്ധതിയായ മ്യതസഞ്ജീവനിയുടെ സംസ്ഥാന തല കൺവീനറു മായ ഡോ.തോമസ് മാത്യു ദമാമിൽ നിർവ്വഹിച്ചു.
വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ദമാം ദാർ അസ്സിഹ ഡിസ്പൻസറി യിൽ സംഘടിപ്പിച്ച ചടങ്ങിൽ ദമാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മൾട്ടി ഓർഗൻ ട്രാൻസ് പ്ലാൻറ് സെൻറർ മേധാവി ഡോ. അബ്ദുൽ നാസർ അബാദി, കോ ഓർഡിനേറ്റർ മുഹമ്മദ് ഗുമാവി, സഫ ഡിസ്പൻസറി എം.ഡി. മുഹമ്മദ് കുട്ടി, ഖാലിദ് സാലഹ് അൽ തുവൈജ്രി, മേഖലയിലെ ജീവകാരുണ്യ പ്രവർത്തകരായ ഷാജി മതിലകം, നാസ് വക്കം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അവയവദാനത്തിന്റെ ആവശ്യകത എടുത്ത് പറഞ്ഞ ഡോ.നാസർ അബാദി നവോദയ ഏറ്റെടുക്കുന്ന മഹത്തായ ദൗത്യത്തിന് എല്ലാ ആശംസകളും നേർന്നു.

2012ൽ കേരളത്തിൽ തുടക്കം കുറിച്ച മ്യതസഞ്ജീവനിയുടെ പ്രവർത്തനത്തിലൂടെ
ഒട്ടനവധി പേർക്ക് പുതു ജീവൻ നൽകാനായെന്ന് പറഞ്ഞ ഡോ. തോമസ് മാത്യു കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടനവധി ആളുകൾ മരണാനന്തരവും, അല്ലാതെയും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാ കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവയവദാനത്തെക്കുറിച്ച് പൊതുസമൂഹത്തിൽ നിലനില്ക്കുന്ന തെറ്റായ ധാരണകളെ ശരിയായ ബോധവൽക്കരണത്തിലൂടെ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. അതിനായി നവോദയയ്ക് എല്ലാ സഹകരണങ്ങളും അദ്ദേഹം വാഗ് ദാനം ചെയ്തു.

നവോദയ കേന്ദ്ര പ്രസിഡണ്ട് പവനൻ മൂലക്കീൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സിക്രട്ടറി പ്രഭാകരൻ കണ്ണൂർ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ജോർജ്ജ് വര്ഗ്ഗീസ്,ആസാദ് തിരൂർ, സുധീഷ് ത്യപ്രയാർ, സൈനുദീൻ, വിവേക്,, പ്രസന്നൻ, മോഹനൻ, ചന്ദ്രൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

സാമൂഹ്യക്ഷേമ വിഭാഗം ചെയർമാൻ ഇ.എം.കബീർ സ്വാഗതവും,ഷാജഹാൻ ഇട്ടോൾ നന്ദിയും പറഞ്ഞു

Top