ഉന്നത വിജയികള്‍ക്ക് നവോദയ മെറിറ്റ്‌ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന്  കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക്അര്‍ഹരായ കുട്ടികള്‍കളെ ദമ്മാം നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ മെറിറ്റ്‌ അവാര്‍ഡ് നല്‍കി  ആദരിക്കുന്നു.  ജൂണ്‍ 4, ശനിയാഴ്ച  വൈകീട്ട്6.30 തിന് ദമ്മാം പാരഗണ്‍ ഓഡിറ്റൊറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഗവണ്‍മെന്റെ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലും,  കേരളഗവന്മേന്റ്റ് അവയവദാന പദ്ധതിയായ  മൃതസഞ്ജീവനിയുടെ സംസ്ഥാന തല  കണ്‍വീനറുമായ ഡോ. തോമസ്‌ മാത്യു മുഖ്യാതിഥിയാകും

ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.മുഹമ്മദ്‌ അബ്ദുള്‍ വാരിസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.  കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരോടൊപ്പം, സാമൂഹ്യ  സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ വിഷയങ്ങളില്‍ അവാര്‍ഡിനര്‍ഹാരായ കുട്ടികളുടെ പേര് വിവരം ചുവടെ:

സയന്‍സ് സ്ട്രീം :- മാസ്റ്റര്‍: സമര്‍ത് ഷാ (സയന്‍സ്),  മിസ്സ്‌: ശാലു ഫ്രാന്‍സിസ്(സയന്‍സ്),  മിസ്സ്‌: ക്ലാരിന്‍ പ്രീതിക ഡിസൂസ (സയന്‍സ്),

കൊമേഴ്സ്‌ സ്ട്രീം:-  മിസ്സ്‌: യുസ്രാ ഖാന്‍ (കൊമേഴ്സ്‌), മിസ്സ്‌: സൈമ അബ്ദുസമദ്(കൊമേഴ്സ്‌),   മിസ്സ്‌: പവിത്ര പ്രീത ജയകുമാര്‍ (കൊമേഴ്സ്‌),

ഹുമാനിറ്റീ സ്സ്ട്രീം:-  മിസ്സ്‌. നെഹ് വത്ത് ഫാത്തിമ (ഹുമാനിറ്റീസ്) ,  മിസ്സ്‌.റാഫത്ത് ജഹാന്‍ ഷെയ്ഖ്‌(ഹുമാനിറ്റീസ്), മിസ്സ്‌. ഷാനിമ ഷംസ്(ഹുമാനിറ്റീസ്),മിസ്സ്‌. നിക്കോള ജെംസ്(ഹുമാനിറ്റീസ്) എല്ലാവരും ദമ്മാം ഇന്റര്‍നാഷനല്‍ സ്കൂള്‍.

മെറിറ്റ്‌ അവാര്‍ഡ് ദാന ചടങ്ങിനോടൊപ്പം  അവയവദാന ബോധവല്‍ക്കരണംലക്ഷ്യമിട്ട് ഡോ. തോമസ്‌ മാത്യു നടത്തുന്ന പ്രഭാഷണം ഉണ്ടായിരിക്കും ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

Top