തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങിയ 4 മലയാളികള്‍ നവോദയ ഇടപെടല്‍ മൂലം നാട്ടിലേക്ക് മടങ്ങി

18 മാസം മുമ്പ് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ റ്റൈല്‍ ഫിക്സര്‍ വിസയില്‍ ജോലിക്കെത്തിയ നാല് പേരും സൗദി നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നാട്ടില്‍ നിന്ന് പറഞ്ഞ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല മാത്രമല്ല കിട്ടുന്നതാണെങ്കില്‍ മാസങ്ങള്‍ വൈകിയും. നാട്ടിലെ പ്രരാബ്ദങ്ങളും കഷ്ട്ടപാടുകളുമോര്‍ത്ത് ഈ ജോലിയില്‍ തുടരാന്‍ നാലു പേരും തീരുമാനിച്ചു. 13 മാസം സ്പോന്‍സര്‍ ആയ സൗദിയുടെ കൂടെ ജോലി ചെയ്ത് കൊണ്ടിരിക്കെ ശമ്പളം തരുന്നത് വൈകാന്‍ തുടങ്ങി, ആദ്യം മൂന്നു മാസം വൈകി തുടര്‍ന്ന് 7 മാസം വരെയായപ്പോള്‍ ജോലി നിര്‍ത്തുകയും ശമ്പളത്തിന് വേണ്ടി സ്പോണ്‍സറെ സമീപിച്ചപ്പോള്‍ വളരെ മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. നിയമ സഹായത്തിനായി നവോദയ ടൗണ്‍ സാമൂഹ്യക്ഷേമം കണ്‍വീനര്‍ ആയുബ് കൊടുങ്ങലൂരിനെയും ടൗണ്‍ നവോദയയേയും സമീപിക്കുകയായിരുന്നു. ഏഴ് മാസത്തിലധികം കേസ്സുകളുമായി ദമ്മാമിലെ രണ്ട് കോടതികളിലും കയറിയിറങ്ങി. നാല് മാസക്കാലം ദമ്മാം ലബര്‍ കോടതിയില്‍ കേസ്സ് നടത്തുന്നതിനിടയില്‍ സ്പോന്‍സര്‍ ഹാജരാതിരിക്കുകയും അഞ്ചാം മാസം കോടതിയില്‍ ഹാജരായി ഒരു മാസത്തെ ശമ്പളം കൊടുക്കാമെന്ന ഉറപ്പിന്മേല്‍ കേസ്സ് ഒത്തു തീര്‍പ്പ് വ്യവസ്ഥയില്‍ കോടതിയില്‍ നിന്ന് തീരുമാനമായി പിരിഞ്ഞു. തുടര്‍ന്ന് ശമ്പളം കൊടുക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികള്‍ നവോദയയുടെ നേതൃത്തത്തില്‍ മേല്‍കോടതിയെ സമീപിക്കുകയും സ്പോണ്‍സറെ കോടതി നേരിട്ട് വിളിക്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ സ്പോണ്‍സറുടെ എല്ലാ വിധ സര്‍ക്കാര്‍ സര്‍വീസ്സുകളും ഓണ്‍ ലൈനില്‍ ബ്ലോക്ക് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സ്പോന്‍സര്‍ കോടതിയില്‍ ഹാരജരായി ഒരു മാസത്തെ ശമ്പളം നല്‍കാന്‍ നിര്‍ബന്ധിതമായി.

ഇതിനിടയില്‍ അശ്രദ്ധ മൂലം ഇവരുടെ 4 പേരുടെയും പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കയ്യില്‍ നിന്ന് നഷ്ട്ടപെടുകയും നവോദയ ഔട്ട്‌ പാസ്സ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ലഭിച്ച ഔട്ട്‌ പാസ്സ് കാലാവധി തീരും മുമ്പ് സൗദി കോടതിയില്‍ ഹാജരാകാതിരിക്കുകയും കേസ്സ് തീരാതിരിക്കുകയും ചെയ്തതിനാല്‍ എക്സിറ്റ് അടിക്കാന്‍ സാധിക്കാതെ യാത്രക്ക് തടസ്സം നേരിട്ടൂ. തുടര്‍ന്ന് ആയുബ് റിയാദില്‍ എംബസ്സിയില്‍ പോയി വീണ്ടും പുതിയ ഔട്ട്‌ പാസ്സ് ശരിയാക്കുകയും അതില്‍ എക്സിറ്റ് അടിച്ചുമാണ് അവര്‍ക്ക് പോകാന്‍ കഴിഞ്ഞത് കിട്ടിയ ഒരുമാസത്തെ ശമ്പളതുക കൊണ്ട് ടിക്കെറ്റെടുത്ത് കുമാര്‍ തിരുവന്തപുരത്തെക്കുള്ള ജെറ്റിലും മറ്റുള്ള ധനേഷ് രാജ്, സഹദേവന്‍, ജോഷി എന്നിവര്‍ കോഴിക്കോട്ടേക്കും 14.11.15 ശനിയാഴ്ച രാത്രി യാത്രയായി. ചെയ്ത സഹായങ്ങള്‍ക്ക് നവോദയോട് നന്ദി രേഖപെടുത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top