നവോദയ സാംസ്കാരിക വേദി എക്സലൻസ് അവാർഡ് 2016; ഉന്നത വിജയം നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു

 

സ്വന്തം ലേഖകൻ

ദമാം: കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2015-2016 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ വിവിധവിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽഅവാർഡ് നല്കി ആദരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സയൻസ് വിഷയത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ  സമ്രത് ഷാ, ഷാലു ഫ്രാൻസിസ് , ക്ലാരിൻ പ്രീതിക ഡിസൂസഎന്നിവർക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു അവാർഡുകൾകൈമാറി.

കൊമേഴ്സ് വിഷയത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ യുസ്ര ഖാൻ, സൈമ അബ്ദു സമദ്, പവിത്ര പ്രീത ജയകുമാർഎന്നിവർക്ക് ദമാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ അബ്ദുൾ വാരിസ്  അവാർഡുകൾസമ്മാനിച്ചു.

 

ഹ്യുമാനിറ്റീസ് വിഷയത്തിൽ നെഹ് മത് ഫാത്തിമ, റഫാത് ജഹാൻ ഷെയ്ഖ്‌, ഷാനിമ ഷംസ്,നിക്കോൾ ജയിംസ്എന്നിവർക്കുള്ള അവാർഡുകൾ യഥാക്രമം കൊസാമ ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ്മേനോൻ, ദമാം ഇൻറർ നാഷണൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി മുൻ ചെയർമാൻ  തിരുനാവക്കരശ് എന്നിവർ കൈമാറി.

നവോദയ കുടുംബവേദി കേന്ദ്ര കമ്മറ്റി ചെയർ പേഴ്സൺ ഡോ.ദീപ വിവേകിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ്ദമാം ഇന്ത്യൻ സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ അബ്ദുൽ വാരിസ് ഉത്ഘാടനം ചെയ്തു. തുരുവനന്തപുരംമെഡിക്കൽ കോളെജ് പ്രിൻസിപ്പലും, ഗവൺമെൻറ് തല അവയവദാന പദ്ധതിയായ മ്യതസഞ്ജീവനിയുടെ സംസ്ഥാനകൺവീനറുമായ ഡോ.തോമസ് മാത്യു.മുഖ്യാതിഥിയായി. കുടുംബവേദി ഉപദേശക  സമിതി അംഗം ശിവൻ മേനോൻ,നവോദയ ജനറൽ സിക്രട്ടറി പ്രഭാകരൻ കണ്ണൂർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

നവോദയ സംഘടിപ്പിക്കുന്ന അവയവദാന ബോധവല്ക്കരണ ക്യാംപയിനെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. തോമസ് മാത്യു വിശദീകരിച്ചു. ഡോക്ടർക്കുള്ള നവോദയയുടെ ഉപഹാരം ഇ.എം.കബീർ സമ്മാനിച്ചു. ദമാംദല്ല കുടുംബവേദി അംഗങ്ങളുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മറ്റികൺവീനർ  നൗഷാദ് അകോലത്ത് സ്വാഗതം ആശംസിച്ചു. ശ്രീമതി രചന ഷാജു,സ്മിത നരസിംഹൻ എന്നിവർഅവതാരകരായി. ജോർജ്ജ് വർഗ്ഗീസ്, സുധീഷ്‌ തൃപ്രയാര്‍, ബഷീർ വരോട് പവനൻ മൂലക്കീൽ, ക്യഷ്ണകുമാർ,ഷാജഹാൻ ഇട്ടോൾ, ചന്ദ്രൻ. കെ.വി എന്നിവർ ചടങ്ങിന് നേത്യത്വം നൽകി. ബാലവേദി കൺവീനർ സുഷമ റജി നന്ദിപറഞ്ഞു

Top