പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ അരുൺ സിങ് വിരമിക്കുന്ന ഒഴിവിൽ നവതേജ് സർണയെ ഇന്ത്യൻ അംബാസിഡറായി നിയമിച്ചേക്കുമെന്നു സൂചന. ഇപ്പോൾ ഇന്ത്യൻ അംബാസിഡറായി യു.കെയിൽ ചുമതല വഹിക്കുന്ന നവതേജ് സിങ്ങിന്റെ സ്ഥാനത്തേയ്ക്കു ശ്രീലങ്കൻ അംബാസിഡർ യശ്വർധൻ കുമാർ സിൻഹ നിയമിതനാകും.
1980 ൽ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിൽ അംഗമായിപരുന്ന നവതേജ് വിദേശകാര്യ വകുപ്പിൽ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു യുകെയിൽ നിയമനം ലഭിച്ചത്.
വാശിയേറിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് നിയമിതനാകുന്ന നവതേജ് സരണിനു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പടുത്തുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടി വരിക. നിരവധി ഗ്രന്ധങ്ങളുടെ രചയിതാവായ നവതേജ് ഇസ്രയേൽ അംബാസിഡറായും ചുമതലവഹിച്ചിട്ടുണ്ട്.
വിദേശകാര്യ വകുപ്പിന്റെ വക്താവായി ദീർഘവർഷം സേവനം അനുഷ്ടിച്ച വ്യക്തി എന്ന പരിചയ സമ്പത്ത് നവതേജിനു അവകാശപ്പെട്ടതാണ്. 35 വർഷത്തെ സേവന പാരമ്പര്യമുള്ള അൻപത്തി ഒൻപതുവയസുകാരനായ നവതേജ് സൗത്ത് ഏഷ്യ മിഡിൽ ഈസ്റ്റ്, സൗത്ത് അമേരിക്കാ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ ഡിപ്ലോമേറ്റ് മിഷൻ ആയി പ്രവർത്തിച്ചിരുന്ന ഉടനെ നിയമനം ഉണ്ടാകുമെന്നു ഡൽഹിയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.