ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് ഒക്ടോബര്‍ 4 ഞായറാഴ്ച്ച ‘ആര്‍ട്ട് ഓഫ് ലിവിംഗ്’ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ശ്രീ പ്രേം പെരുനാളും ശ്രീമതി ശില്പാ പ്രേമും നയിച്ച ക്ലാസ്സ്, നായര്‍ ബനവലന്റ് അസോസിയേഷന്റെ വനിതാ ഫോറം ആണ് സംഘടിപ്പിച്ചത്. ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കൂടിയായ ശോഭാ കറുവക്കാട്ടിന്റെ ആമുഖപ്രസംഗത്തിന് ശേഷം എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ‘ആര്‍ട്ട് ഓഫ് ലിവിംഗിന്റെ’ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറയുകയുണ്ടായി. നൂറ്റി മുപ്പത്തിനാല് രാജ്യങ്ങളില്‍ 54 മില്യണ്‍ ജനങ്ങള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പരിശീലിച്ചു വരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മെഡിറ്റേഷന്‍, ബ്രീത്തിംഗ് ടെക്‌നിക്ക് എന്നീ വിഷയങ്ങള്‍ ക്ലാസ്സില്‍ ചര്‍ച്ചകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും വളരെ വിജ്ഞാനപ്രദമായി വിശദീകരിക്കുകയുണ്ടായി. പങ്കെടുത്ത എല്ലാവരും തന്നെ വളരെ സംതൃപ്തരായിരുന്നു. അക്കാരണം കൊണ്ട് തന്നെ നാലു ദിവസത്തെ ഒരു കോഴ്‌സ് അടുത്തുതന്നെ എന്‍.ബി.എ. സെന്ററില്‍ സംഘടിപ്പിക്കുന്നതിനുള്ള തീരുമാനവുമായിട്ടാണ് ക്ലാസ്സ് സമാപിച്ചത്.
ആ കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ സുജാത നായരുമായോ (2014037229), ശോഭാ കറുവക്കാട്ടുമായോ (6318130917) ബന്ധപ്പെടണം എന്ന് താല്പര്യപ്പെടുന്നു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍