
സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസ് ഹോൾഡുകളുടെ നെഗറ്റീവ് ഇക്വിറ്റി നിരക്ക് വൻഇടിവിലേയ്‌ക്കെന്നു റിപ്പോർട്ടുകൾ. ഹൗസ് ഹോൾഡുകളുടെ നെഗറ്റീവ് ഇക്വിറ്റി 100,000 ത്തിലേയ്ക്കാണ് ഇപ്പോൾ ഇടിഞ്ഞിരിക്കുന്നത്. എട്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്നു വ്യക്തമായ സൂചന ലഭിക്കുന്നത്. ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.
കഴിഞ്ഞ മൂന്നു വർഷം രാജ്യത്തെ പ്രോപ്പർട്ടി നിരക്ക് സ്റ്റഡിയായി വർധിച്ചു വരികയായിരുന്നു. ഇതേ തുടർന്നു വീടുകൾ വാങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവും സംഭവിച്ചിരുന്ന.ു ഇതാണ് ഇപ്പോൾ പ്രോപ്പർട്ടികളുടെ നെഗറ്റീവ് ഇക്വിറ്റി റേറ്റിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ വീടില്ലാത്തവരുടെ എണ്ണത്തിൽ കുറവു വരുത്താൻ സർക്കാർ നടപടികളുടെ ഫലമായി സാധിച്ചതും ഇത്തരത്തിൽ പ്രോപ്പർട്ടി നിരക്കുകൾ കുറയ്ക്കുന്നതിൽ പ്രധാന കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രോപ്പർട്ടി നിരക്കിലും, മോർട്ടേജ് നിരക്കുകളിലുമുള്ള വ്യത്യാസവും ഡിപ്പാർട്ടമെന്റ് ഓഫ് എൻവയറോൺമെന്റ് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രോപ്പർട്ടിയുടെ നെഗറ്റീവ് ഇക്വിറ്റികൾ 99,950 വരെ എത്തിയിരുന്നു. 2014 ൽ 314,000 ആയിരുന്നതിൽ നിന്നാണ് നെഗറ്റീവ് ഇക്വിറ്റികൾ ഈ രീതിയിലേയ്ക്കു മാറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.