പുതിയ സർക്കാരിൽ മികച്ച പ്രതീക്ഷയെന്ന്

ഡോ. ഷംഷീർ വയലിൽ

വികസനത്തിന് ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യം
അബുദാബി :കേരളത്തിന്റെ വികസനത്തിന് ഒറ്റക്കെട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടത്മുന്നണി സർക്കാരിന് ഇതിന് കഴിയട്ടയെന്നും പ്രമുഖ യുവ വ്യവസായിയും കേരള സർക്കാരിന്റെ എൻ ആർ ഐ കമ്മീഷൻ അംഗവുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. രാഷ്ട്രീയ വേർതിരിവില്ലാത്ത ജനങ്ങളുടെ സർക്കാരാണ് കേരളത്തിന് ആവശ്യം. ഈ സമഗ്ര വികസനത്തിൽ പ്രവാസികളുടെ കൂടി പിന്തുണ ഉറപ്പാക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പൊതു തീരുമാനങ്ങൾ ജനം പ്രതീക്ഷിക്കുന്നു. പൊതുജീവിതത്തിൽ കഴിവ് തെളിയിച്ച ഈ രാഷ്ട്രീയ പ്രതിഭകൾക്ക് , ജനത്തിന്റെ പ്രതീക്ഷയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ഡോ. ഷംഷീർ ആശംസ നേർന്നു. മൂല്യങ്ങൾ അധികാരത്തേക്കാൾ വലുതാണെന്ന സന്ദേശം ഉൾക്കൊണ്ട്, വേറിട്ട പ്രവർത്തന ശൈലിയിലൂടെ കേരളത്തിന് മികച്ച നേട്ടമായി മാറാൻ സാധിക്കണം. ഇതിന്, പുതിയ മന്ത്രിമാർക്കും മന്ത്രിസഭയ്ക്കും സാധിക്കട്ടെയന്നും പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വി പി എസ് ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top