പുതിയ സ്‌കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം: സര്‍ക്കാരും സ്‌കൂള്‍ മാനേജ്‌മെന്റും തമ്മില്‍ ഏറ്റുമുട്ടലിലേയ്ക്ക്‌

ഡബ്ലിന്‍: രാജ്യത്തെ പുതിയ സ്‌കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തെച്ചൊല്ലി സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരും തമ്മില്‍ ഏറ്റുമുട്ടലിലേയ്ക്ക്‌. പുതിയ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ചു വിവരാവകാശ പ്രവര്‍ത്തകര്‍ നേടിയ ഇന്‍ഫര്‍മേഷന്‍ രേഖയാണ്‌ സര്‍ക്കാരും സ്‌കൂള്‍ വകുപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ നേര്‍ചിത്രം പുറത്തുവിട്ടത്‌.
സ്‌കൂളുകളില്‍ ആദ്യമെത്തുന്നവര്‍ക്ക്‌ ആദ്യം അഡ്‌മിഷന്‍ നല്‍കുന്ന രീതിയിലാണ്‌ മാനേജ്‌മെന്റുകള്‍ സ്‌കൂളുകളിലെ അഡ്‌മിഷന്‍ നടപടികള്‍ ക്രമീകരിച്ചിരുന്നത്‌. ഇതിനെതിരെ സര്‍ക്കാര്‍ നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ ഇപ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും രഹസ്യമായെങ്കിലും ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയത്‌. സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ്‌ ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്‌.
2011 ജൂണിനു ശേഷം രാജ്യത്ത്‌ ആരംഭിച്ച സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരിക്കുന്നത്‌. ഈ സ്‌കൂളുകള്‍ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കു മുന്‍ഗണന നല്‍കുന്നതിനൊപ്പം, മതപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ്‌ വൃത്തങ്ങള്‍ ആവശ്യപ്പെടുന്നു. ഇതേ സാധ്യതകളാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമായി പുറത്തിറക്കിയിരിക്കുന്നതും.
എന്നാല്‍, സര്‍ക്കാരിന്റെ ഇതേ നിര്‍ദേശത്തെ സ്‌കൂള്‍ മാനേജ്‌മെന്റുകളും തള്ളിക്കളയുകയാണ്‌. ഒരു പ്രദേശത്ത്‌ താമസിക്കുന്ന കുട്ടികളില്‍ മതമില്ലാത്തവരുണ്ടെങ്കില്‍ ഇവര്‍ക്കു പഠിക്കാന്‍ ഏതു സ്‌കൂളില്‍ പോകണമെന്നാണ്‌ മാനേജ്‌മെന്റുകള്‍ ചോദിക്കുന്നത്‌.

Top