സ്വന്തം ലേഖകൻ
ന്യൂയോർക്ക്: സിറ്റി ചിൽഡ്രൻ ക്യാബിനറ്റ് അഡൈ്വസറി ബോർഡിൽ ഇന്ത്യൻ വംശജരായ അഞ്ചലികുമാറിനെയും സോണിയ ബൂട്ടായേയും നിയിച്ചതായി ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. ന്യൂയോർക്ക് സിറ്റി ഡെപ്യൂട്ടി മേയർ അധ്യക്ഷയായ സമിതിയിൽ 39 അംഗങ്ങളാണ് ഉള്ളത്. കുട്ടികളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമാക്കിയാണ് ക്യാബിനറ്റ് രൂപം നൽകിയതെന്നു സിറ്റി മേയർ പറഞ്ഞു. ന്യൂയോർക്ക് ഗൂഗിൾ സീനിയർ കൗൺസിലർ ആയിരുന്ന അഞ്ചലികുമാർ യുട്യൂബ് അഡൈ്വർടൈസിങ് ടെക്‌നോളജി അറ്റോർണിയായി പ്രവർത്തിച്ചിരുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബയോമെഡിക്കൽ ബിരുദവും ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നു ലൊ സ്‌കൂളിൽ നിന്നു ഡോക്ടർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സോണിയ സൗത്ത് ഏഷ്യൻ യൂത്ത് ആക്ഷൻ എക്‌സിക്യുട്ടീവിന്റെ ഡയറക്ടറാണ്. മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നു എംബിഎയും കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നു സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അഞ്ചലീനയ്ക്കു സോണിയക്കും ലഭിച്ച അംഗീകാരം ഇന്ത്യൻ സമൂഹത്തിനു ലഭിച്ച അംഗീകാരമാണെന്നു വ്യക്താക്കൾ അറിയിച്ചു.