ലീലാ മാരേട്ടിനെ ഡി സി 37 ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിങ്ങ് സെക്രട്ടറി ആയി തെരഞ്ഞടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ലീലാ മാരേട്ടിനെ വീണ്ടും ഡി സി 37 ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിങ്ങ് സെക്രട്ടറി ആയി തെരഞ്ഞടുത്തു.
ഇതു നാലാം തവണയാണ് ലീലാ മാരേട്ടിനെ ഇലക്ഷനില്‍ലുടെ തെരഞ്ഞടുക്കുന്നത് . കടുത്ത എതിരാളി ആനെറ്റ് ബ്രൌണ്‍നെ മുന്നുറില്‍ അധികം വോട്ടുകളുടെ ഭുരിപക്ഷത്തില്‍ ആണ് തോല്‍പ്പിച്ചത്. മുന്ന് വര്‍ക്ഷതെക്കണ് സ്ഥാനം . ഡി സി 37 ലോക്കലില്‍ 125000 ഓളം പ്രധിനിധികള്‍ ഉല്‍പ്പെടുന്നു. അമേരികയിലെ ഏറ്റവും വലിയ യുണിയനുകളില്‍ ഒന്നാണ് ഡി സി 37. ഇന്‍ജിനിയെര്‍സ്, സയന്റ്‌റിസ്റ്റ് തുടങ്ങി എഴായിരത്തോളം പ്രോഫെഷനലുകള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ നീന്നാണ് മുന്നുറില്‍ അധികം വോട്ടുകളുടെ ഭുരിപക്ഷo നേടാന്‍ സാധിച്ചത്. ക്ലോട് ഫോര്‍ട്ട് പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞടുത്തു, ക്ലോട് ഫോര്‍ട്ടിന്റെ പാനലില്‍ മത്സരിച്ച പതിനേഴു പേരും വീണ്ടും തെരഞ്ഞടുക്കപെടുകയുണ്ടയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂ യോര്‍ക്ക് സിറ്റി എന്‍വയോന്‍ മെന്റല്‍ പ്രോട്ടക്ഷനില്‍ ഇരുപത്തി ഒന്‍പതു വര്‍ഷമായി സയന്റ്‌റിസ്റ്റ് ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് കരുത്തുറ്റ തെരളിയും നോര്‍ത്ത് അമേരിക്കയില്‍ സാമുഹിക സംസ്‌കരിക രെഗംങ്ങളില്‍ ജെലിച്ചു നില്‍കൂന്ന വേക്തിയുമാണ് .ആലപ്പുഴ സെന്‍ ജോസഫ് കോളേജിലെ അദ്ധ്യപികയായി രുന്ന ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് അമേരിക്കയിലെത്തിയതു. .കോണ്‍ഗ്രസ്‌ക്കാര്‍ക്കു പ്രത്യേകിച്ച് ആലപ്പുഴക്കാര്‍ക്കു സുപരിചിതനായ തോമസ്സ് സാറിന്റെ മകള്‍. പിതാവ് കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. K S Uന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം .പുരാതന ലോയറും,സാഹിത്യകാരനും ആയിരുന്ന എന്‍. സ് കുര്യന്റെ പവിത്രിയുംആണ് . ഫൊക്കാനയുടെ മുതിര്‍ന്ന നേതാവായ ലീലാ മാരേട്ട് ,ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറാര്‍ സ്ഥാനംട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ , കമ്മിറ്റി മെമ്പര്‍, രിജണല്‍ പ്രസിഡണ്ട് , കേരള സമാജംതിന്റെ പ്രസിഡന്റ് ,ഇന്ത്യന്‍ അമേരിക്കന്‍ കാത്തോലിക് അസോസിയേഷന്റെ പ്രസിഡന്റ് എന്നി പതവികള്‍ അവര്‍ അലങ്കരിച്ചിട്ട്ണ്ട്. ഇപ്പോള്‍ ഫൊക്കാനയുടെ വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ആണ് .

Top