ന്യൂയോര്‍ക്ക്‌റീജിയണല്‍ ഫൊക്കാന കണ്‍വന്‍ഷന്‍

Jessy

ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂയോര്‍ക്ക്.: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത് ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

Lyssy (1)mkmathew

ന}ജെഴ്‌സി, ടൊറന്റോ എന്നിവിടങ്ങളിലെ കിക്ക്ഓഫുകളുടെ വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫ് ന്യൂയോര്‍ക്ക്‌റീജിയനിലായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു. നവംബര്‍ 14 തിയതി ശനിയാഴ്ച രാവില 11 മണിമുതല്‍ വൈകീട്ട് 8 മണിവരെ ന്യൂയോര്‍ക്ക് വെച്ചാണ് (26 നോര്‍ത്ത് ട്യ്‌സണ്‍ അവനു ഫ്‌ലോരല്‍ പാര്‍ക്ക്,ന്യൂയോര്‍ക്ക്) റീജിയണല്‍ കണ്‍വന്‍ഷനും കിക്ക്ഓഫും നടകുന്നത്.
കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കല മത്സരങ്ങല്‍ ആണ് ഫൊക്കാന റീജിയണല്‍ കിക്ക്ഓഫ് നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. സോളോ സൊങ്ങ്, സിംഗിള്‍ ഡാന്‍സ്, എലോകേഷന്‍ തുടങ്ങി നിരവധി മത്സരങ്ങല്‍ ഉല്‍പ്പെടുത്തിയണ്‌റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിചിരിക്കുന്നത് . ഇതു പ്രയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നു കാറ്റാഗെറി ആയിട്ടാണ് മത്സരങ്ങല്‍ നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂയോര്‍ക്ക്‌റീജിയണല്‍ ഫൊക്കാന കണ്‍വന്‍ഷനുകള്‍പുതുമയാര്‍ന്ന പരിപാടികളാലും,ജനസാനിധ്യം കൊണ്ട് , കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്.മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.
ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യസാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്‌സ് തോമസ് എന്നിവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലൈസി അലക്‌സ് 845 268 3694 , ജെസി കാനാട് 516 655 9765 , എം കെ മാത്യു 914 806 50074 എന്നിവരുമായി ബന്ധപ്പെടുക.

Top