ദോഹ. കഴിഞ്ഞ പത്തു വര്‍ഷത്തോളം മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്ററായി ജോലി ചെയ്തു വന്ന അബ്ദുല്‍ ഫത്താഹ് നിലമ്പൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്ഥാപനത്തിന്റെ വളര്‍ച്ചാവികാസത്തില്‍ അബ്ദുല്‍ ഫത്താഹ് വഹിച്ച പങ്ക് ശ്‌ളാഘനീയമാണെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. അക്കോണ്‍ ഗ്രൂപ്പ് വെന്‍ചേഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ അബ്ദുല്‍ ഫത്താഹിനുളള ഉപഹാരം കൈമാറി. ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സെയ്തലവി അണ്ടേക്കാട്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍ മങ്കട എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ മറുപടി പ്രസംഗം നടത്തി.
ഫോട്ടോ. മീഡിയ പ്‌ളസിലെ സേവനം അവസാനിപ്പിക്കുന്ന അബ്ദുല്‍ ഫത്താഹ് നിലമ്പൂരിന് അക്കോണ്‍ ഗ്രൂപ്പ് വെന്‍ചേഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍ ഉപഹാരം നല്‍കുന്നു